യുറോപ്യന്‍ യുണിയനിലെ മദ്യനിരക്കുകളില്‍ ഒന്നാം സ്ഥാനം അയര്‍ലണ്ടിന്‌

ഡബ്ലിന്‍: യൂറോപ്യന്‍വൈഡ് റിപ്പോര്‍ട്ട് പ്രകാരം യുറോപ്യന്‍ യുണിയനില്‍ അയര്‍ലണ്ടിലാണ് ഏറ്റവും ഉയര്‍ന്ന മദ്യനിരക്ക്. ഇയു വിലെ ശരാശരി നിരക്കിനേക്കാള്‍ 75% അധികമാണ് അയര്‍ലണ്ടില്‍ മദ്യത്തിനെന്ന് യൂറോസ്റ്റാര്‍ റിപ്പോര്‍ട്ട് കാണിച്ചുതരുന്നു.

പുകയില ഉല്‍പ്പന്നങ്ങള്‍ക്കു ഇയുവില്‍ രണ്ടാം സ്ഥാനമാണ്. കൂടാതെ പാല്, ചീസ്, മുട്ട എന്നിവയുടെ നിരക്കില്‍ മൂന്നാം സ്ഥനവും അയര്‍ലണ്ടിനുണ്ട്.
38 രാജ്യങ്ങളില്‍ 2015ല്‍ ഭക്ഷണ പാനീയ പുകയില ഉല്‍പ്പന്നങ്ങളില്‍ ഒരു സര്‍വേ യൂറോസ്റ്റാര്‍ നടത്തിയിരുന്നു. 440ല്‍ അധികം ഉല്‍പ്പന്നങ്ങളെ സര്‍വേയില്‍ ഉള്‍പ്പെടിതിയിരുന്നു. ഓരോ വിഭാഗത്തിലും അയൈലണ്ടിന്റെ റാങ്ക് ശരാശരിയിലും അധികം ആയിരുന്നു അതില്‍ ചില ഭക്ഷണ പാനീയങ്ങളുടെ നിരക്കുകള്‍ ഇയുവിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ ആണ്.
അയര്‍ലണ്ട് മദ്യനിരക്കില്‍ ഏറ്റവും മുന്നിലാണ്(175%), ഫിന്‍ലാന്റ് 172% വും, യുകെ 163% ആണ്. എന്നാല്‍ ഏറ്റവും കുരഞ്ഞനിരക്കുകള്‍ ബള്‍ഗേറിയ 64%, റൊമാനിയ 72%, ഹങ്കറി 74% എന്നീ രാജ്യങ്ങളിലാണ്.
പുകയില ഉല്‍പ്പന്നങ്ങളില്‍ യുകെ(218%) ആണ് മുന്നില്‍. തൊട്ടുപുറകെ 189% വുമായി അയര്‍ലണ്ട്, ഫ്രാന്‍സ് 127%. ഏറ്റവും വിലക്കുരവ് ബള്‍ഗേറിയ (50%) ലാണ്.

Share this news

Leave a Reply

%d bloggers like this: