ജില്ലാ കൃഷിതോട്ടം ഫാം ഉല്‍പ്പന്നങ്ങള്‍ ഇനി കണ്ണൂര്‍ നഗരത്തിലും

ജില്ലാ പഞ്ചായത്തിന്റെ കരിമ്പം കൃഷിതോട്ടത്തിലെ ഉല്‍പന്നങ്ങള്‍ ഇനി കണ്ണൂര്‍ നഗരത്തില്‍ നിന്നു വാങ്ങാം. ഫാം ഉല്‍പന്നങ്ങളുടെ വിപണന സ്റ്റാള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചകളില്‍ ഉച്ചക്ക് 1.30 മുതല്‍ 6 മണി വരെയാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുക.
ടിഷ്യു കള്‍ച്ചര്‍ വാഴ, കുമിള്‍ , ചക്ക, ജൈവകീടനാശിനികള്‍ എന്നിവ എത്തിക്കഴിഞ്ഞു. 20 രൂപയാണ് നേന്ത്രവാഴ തൈയുടെ വില. ചക്ക കിലോക്ക് 8 രൂപയും. ഒട്ടുമാവിന്‍തൈ, സപ്പോട്ട, പ്ലാവ്, പൂച്ചെടികള്‍, കുരുമുളക്, പഴവര്‍ഗ്ഗ തൈകള്‍ എന്നിവ ഉടന്‍ എത്തും. ആവശ്യക്കാര്‍ ഏറിയാല്‍ എല്ലാ ദിവസവും വിലപന നടത്തുമെന്ന് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജൈവ പച്ചക്കറി, നടീല്‍ വസ്തുക്കള്‍ എന്നിവസ സ്ഥിരമായി വില്‍പ്പന നടത്താനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. കരിമ്പം ഫാമിലെ ടിഷ്യൂ കള്‍ച്ചര്‍ അഗ്രി ബയോ ടെക്‌നോളജി ലാബ് വഴി കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകള്‍ക്കും വേണ്ട ടിഷ്യു കള്‍ച്ചര്‍ വാഴ നല്‍കാനാവും. ജൈവ കീടനാശിനി ഉണ്ടാക്കാനുളള സംവിധാനവുമുണ്ട്.
വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയപാലന്‍ മാസ്റ്റര്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി കെ സരസ്വതി, സെക്രട്ടറി എം കെ ശ്രീജിത്ത്, കൃഷി ഓഫീസര്‍ വി ജി ഹരീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

                                                                                                                                                                              _എസ് കെ_

Share this news

Leave a Reply

%d bloggers like this: