അഭി.ഡോ.മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി അയര്‍ലണ്ടില്‍ ഹൃസ്വ സന്ദര്‍ശനം നടത്തുന്നു.

 

ഡബ്ലിന്‍. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഘലയുടെ മെത്രാപോലീത്ത അഭി.ഡോ.മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി ഇന്ന് രാത്രി 8.15 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1ല്‍ മൂന്നാഴ്ചത്തെ ഹൃസ്വ സന്ദര്‍ശനത്തിനായി എത്തിച്ചേരുന്നു. ജൂണ്‍18 ശനിയാഴ്ച താല, സെയ്ന്റ് ഇഗ്‌നേഷ്യസ് നൂറോനൊ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലും ജൂണ്‍19 ഞായറാഴ്ച ഡബ്ലില്‍ സെയ്ന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലും അഭി.തിരുമനസ്സ് വി.കുര്‍ബാന അര്‍പ്പിക്കുന്നതാണ്.ജൂണ്‍ 18ന് താലാ ഇടവകയില്‍ വച്ച് നടക്കുന്ന മൊര്‍ത്ത് മരിയം വനിതാ സമാജം പ്രവര്‍ത്തകരുടെ യോഗത്തില്‍ അഭി.തിരുമനസ്സ് മുഖ്യ. അതിഥിയായി പങ്കെടുക്കുന്നതാണ്. കോര്‍ക്ക് സെയ്ന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 25, 26 തിയതികളിലായി നടത്തപ്പെടുന്ന പരി.പത്രോസ് പൗലോസ് ശ്ലീഹേന്‍മാരുടെ ഓര്‍മ്മപ്പെരുന്നാളിനും, ജൂലൈ 1,2 തിയതികളിലായി ട്രിം സെയ്ന്റ് തോമസ് പള്ളിയുടെ കാവല്‍ പിതാവായ മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനും, ജൂലൈ 3 ന് വാട്ടര്‍ഫോര്‍ഡ് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെടുന്ന മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനും അഭി.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്

Share this news

Leave a Reply

%d bloggers like this: