മെഡിക്കല്‍ കോളജ് അനുമതി റദ്ദാക്കല്‍: കേരളത്തിന്റെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കേരളത്തിലെ സ്വാശ്രയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കിയ നടപടി പനഃപരിശോധിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി നിഷേധിക്കപ്പെട്ടതുവഴി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മെഡിക്കല്‍ സീറ്റുകളില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഒപ്പം പല ജില്ലകളിലും ആരോഗ്യ ചികിത്സാ മേഖലയെ ഇത് ബാധിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കിയ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായും പിണറായി വിജയന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: