എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. തൃപ്പൂണിത്തുറ സ്വദേശി വി.റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശിയായ അക്ഷയ് ആനന്ദ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശിയായ അശ്വിന്‍ നായര്‍ മൂന്നാം റാങ്കും സ്വന്തമാക്കി. ശ്രീജിത് എസ്.നായര്‍, അതുല്‍ ഗംഗാധരന്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, ജോര്‍ഡി ജോസ്, റാം കേശവ്, റിതേഷ് കുമാര്‍, റോഷിന്‍ റാഫേല്‍ എന്നിവര്‍ യഥാക്രമം പത്തുവരെയുള്ള റാങ്കുകള്‍ കരസ്ഥമാക്കി. എസ്സി വിഭാഗത്തില്‍ പി.ഷിബു ഒന്നാം റാങ്കും വി.എം.ഋഷികേശ് രണ്ടാം റാങ്കും നേടി. എസ്ടി വിഭാഗത്തില്‍ എസ്.ആദര്‍ശ്, എസ്.നിമിത എന്നിവരും റാങ്കുകള്‍ സ്വന്തമാക്കി.

സെക്രട്ടേറിയറ്റിലുള്ള പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രസിദ്ധപ്പെടുത്തിയത്.
റാങ്ക് ലിസ്റ്റുകള്‍  www. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: