എമിറേറ്റ്‌സ് വിമാനത്തില്‍ മരണം : മൃതദേഹം മാഞ്ചസ്റ്ററില്‍

 

ദുബായ് : ഇന്ന് രാവിലെ ദുബായില്‍ നിന്ന് മാഞ്ചസ്റ്ററിലെയ്ക്ക് വരുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരന്‍ മരിച്ചു.ഇദ്ദേഹം വിമാനത്തില്‍ കയറുമ്പോള്‍ തന്നെ രോഗബാധിതനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോയിങ്ങ് 777 വിമാനം ഇന്ന് രാവിലെ 7.30 മണിക്ക് മാഞ്ചസ്റ്ററില്‍ എത്തിയതോടെ നേരത്തേ തന്നെ തയ്യാറായി നിന്ന് മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തിയതിനെ തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്.

സംഭവം പരിശോധിച്ച മാഞ്ചസ്റ്റര്‍ പോലീസ് സ്വാഭാവിക മരണമാണന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇ കെ 21 ദുബായ് – മാഞ്ചസ്റ്റര്‍ വിമാനത്തില്‍ ആണ് മരണം സംഭവിച്ചതായി വിമാന കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.മരണപ്പെട്ട ആളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Share this news

Leave a Reply

%d bloggers like this: