ഇന്റര്‍നാഷണന്‍ റാലിക്കിലെ സംഘര്‍ഷം: 59 പേരെ അറസ്റ്റ് ചെയ്തു

ഡോനെഗല്‍ ഇന്റര്‍നാഷണല്‍ റാലിക്കിടെ 59 പേരെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത ചാര്‍ജ്ജുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റാലിക്കിടെ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ഇതേ റാലിക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അറസ്റ്റ് നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അറസ്റ്റ് ചെയ്തതിന്റെ ഇരട്ടിയോളം പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

21 പേരെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും 14 പേരെ മദ്യപിച്ച് വാഹനമോടിച്ചതിനും 23 പേരെ പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യപിച്ച് വണ്ടിയോടിച്ചിരിക്കുന്നതായി സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍ക്ക് 17 വയസ് മാത്രമാണ് പ്രായം. റാലിക്കിടെ ഇത്രയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് ഞെട്ടലുളവാക്കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അമിത വേഗത്തില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവറുടെ സഹായത്തോടെയായിരുന്നു ഇയാളുടെ അറസ്റ്റ്. വലിയ ആള്‍ക്കൂട്ടമാണ് റാലി കാണുന്നതിനായി തടിച്ചുകൂടിയിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപോക്ഷിച്ച് 35000 ആള്‍ക്കാര്‍ കൂടുതലായി റാലി കാണുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.

സംഘര്‍ഷത്തിനിടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാത്തവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: