ഓയില്‍ ടാങ്കറില്‍ തീപിടുത്തം: ഡബ്ലിന്‍ തുറമുഖ ടണലിന്റെ ഇരു ദിശകളും അടച്ചു

ഓയില്‍ ടാങ്കറില്‍ തീ പിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ഡബ്ലിന്‍ തുറമുഖ ടണലിന്റെ ഇരു ദിശകളും അടച്ചു. അഗ്നിശമന സംഘം സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും തീ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ടണല്‍ അടച്ചതിനെത്തുടര്‍ന്ന് വലിയ താമസമാണ് ഗതാഗത്തിന് നേരിട്ടുകൊണ്ടിരിക്കുന്നത്.

അടിയന്തിര ഘട്ടങ്ങളില്‍ ഗതാഗത തടസം നേരിടാതിരിക്കാന്‍ വാഹനങ്ങളോട് മറ്റ് സമാന്തര റൂട്ടുകള്‍ ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടണലിനകത്തെ വൈദ്യുതബന്ധം തടസപ്പെട്ടതായാണ് റിപ്പോര്‍ട്ട്.  ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടണല്‍ അടച്ചിട്ടത് കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. തീ അണയുന്നത് വരെ ടണല്‍ വഴി ആരും യാത്ര ചെയ്യാന്‍ പാടില്ലെന്നും അഗ്നിശമന അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: