ബാലിനസ്ലോ മലയാളി സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്

ബാലിനസ്ലോയിലെ മലയാളി സമൂഹം ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു,സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച ക്രേയ്ഗ് നാഷണല്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക് ഓണദീപം തെളിയുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും.ഘോഷയാത്രയ്ക്ക് ശേഷം അത്തപ്പൂക്കള മത്സരം ആരംഭിക്കും.ഓണസദ്യ 12.30 നാണ്.പിന്നീട് കുട്ടികളുടെ കലാമത്സരങ്ങളും,ഗെയിംസും. ആവേശോജ്വലമായ വടംവലി മത്സരത്തില്‍ അത് ലോണ്‍,പോര്‍ട്ട്മ്‌ന ,ബാലിനസ്ലോ തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.5 മണിയോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിന്‍സണ്‍ (0894758805)
റ്റോജി(0894756580)
ബാബു(0894150968)

Share this news

Leave a Reply

%d bloggers like this: