കര്‍ണാടകയില്‍ ഒന്നാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ക്രൂരമായ റാഗിങ്ങിനിരയായി

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ക്രൂരമായ റാഗിങ്ങിനിരയായി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്‌സിങ് കോളജിന്റെ ഹോസ്റ്റലില്‍വച്ചാണ് സംഭവം. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധപൂര്‍വം ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. എടപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ഗുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ട്. എന്നാല്‍ അന്നനാളം അടക്കമുള്ള ആന്തരികാവയവങ്ങള്‍ വെന്തുരുകിയ നിലയിലായതിനാല്‍ അത് ചെയ്യാനാകാത്ത അവസ്ഥയിലാണ്. ആറാഴ്ചയെങ്കിലും കഴിയാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗുല്‍ബര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കോളജിന് അനുകൂലമായ നിലപാടിലാണ് പോലീസ് എന്ന് മാതാപിതാക്കള്‍പരയുന്നു. പിന്നീട് കുട്ടിയെ നാട്ടില്‍ മെഡിക്കല്‍ കോളാജില്‍ പ്രവേശിപ്പിച്ചു.

ക്ലീനിങ് ലോഷന്‍ നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയായിരുന്നു. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി. ട്യൂബ് വഴിയാണ് മരുന്നടക്കമുള്ളവ നല്‍കുന്നതെന്നും ബന്ധു പറഞ്ഞു.

എംആര്‍

Share this news

Leave a Reply

%d bloggers like this: