2017 ജൂലൈ ഒന്ന് വരെ വേസ്റ്റ് ബോക്‌സ് നിരക്ക് മരവിപ്പിക്കാന്‍ തീരുമാനം

2017 ജൂലൈ ഒന്ന് വരെ വേസ്റ്റ് ബോക്‌സ് നിരക്ക് മരവിപ്പാന്‍ തീരുമാനം. 2017 വരെ നിരക്ക് മരവിപ്പാക്കാന്‍ ഐറിഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷനും സമ്മതം അറിയിച്ചു. കമ്പനികളുടെയും നഗരങ്ങളിലെയും വേസ്റ്റ് ബോക്‌സുകള്‍ ഈ കരാറിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്തെ ഭൂരിഭാഗം വേസ്റ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഐറിഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍. എന്നാല്‍ മുഴുവന്‍ കമ്പനികളും ഇതില്‍ അംഗങ്ങളല്ല. മാലിന്യത്തിന്റെ ഭാരത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന പദ്ധതിയില്‍ ആദ്യ 12 മാസം കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

മാലിന്യത്തിന്റെ ഭാരത്തിന് അനുസരിച്ച് നിരക്ക് നല്‍കുന്നതും ഇപ്പോള്‍ നല്‍കുന്ന നിരക്കും താരതമ്യം ചെയ്തുനോക്കാന്‍ വീട്ടുടമസ്ഥര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. എങ്ങനെയാണ് മാലിന്യത്തിന് നിരക്ക് കണക്കാക്കുന്നതെന്ന് മനസിലാക്കാന്‍ ഇത് ഉപകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മാലിന്യ സംസ്‌കരണ നിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വേസ്റ്റ് ബോക്‌സ് നിരക്ക് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: