വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന…സര്‍ക്കാര്‍ ഇടപെടലിനായി സമ്മര്‍ദം ചെലുത്താന്‍ നീക്കം

ഡബ്ലിന്‍:   വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിന്‍റെ കാരണമറിഞ്ഞ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.  ഇതിനായി സ്വതന്ത്രമായ ദൗത്യസംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യമുയരുന്നത്.  ഫിയന ഫേല്‍ വക്താവ് മൈക്കിള്‍ മഗ്രാത്ത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരണം തണുത്തതാണെന്ന് വ്യക്തമാക്കുന്നു.

അടിയന്തരമായി ഇടപെടേണ്ട വിഷയമാണെന്നും  സര്‍ക്കാര്‍ നിലപാട് ബാലിശമാണെന്നും കൂട്ടിചേര്‍ക്കുകയും ചെയ്യുന്നുണ്ട് മഗ്രാത്ത്.  വാഹന ഉടമകള്‍ക്ക് ഇതിനോടകം തന്നെ പ്രീമിയം വര്‍ധന മൂലം ദുരിതം നേരിട്ടിട്ടുണ്ടെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.  ഉപപ്രധാനമന്ത്രി  ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡ് മോട്ടോര്‍ ഇന്‍ഷുറന്‍സ് തുക കൂടുന്നത് കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ പ്രീമിയം കൂടുന്നതിന്‍റെ കാരണം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിറ്റ്സ് ജെറാള്‍ഡ് പറയുന്നു.  എന്നാല്‍ വാഹന ഉടമകള്‍കാത്തിരിക്കുന്നത്  സര്‍ക്കാരിന‍്റെ നടപടിക്കാണെന്നും ഇത്തരം പ്രതികരണം കൊണ്ട് കാര്യമില്ലെന്നും മഗ്രാത്ത് പറയുന്നു.

ഇക്കാര്യത്തില്‍ സ്വതന്ത്ര ചെയര്‍മാനുള്ള ദൗദ്യ സംഘത്തെ നിയോഗിക്കണം.  ഇവര്‍ എന്താണ്  വര്‍ധനവിന്‌റെ കാരണമെന്ന് പഠിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും വേണം. ജൂലൈ ഒന്നിന് വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണെന്ന്  മഗ്രാത്ത് വ്യക്തമാക്കുന്നുണ്ട്.  2014ന് ശേഷം 60 ശതമാനം ആണ് പ്രീമിയം ചെലവ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ മാത്രം 35 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: