ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനം യാഥാര്‍ത്ഥ്യമായേക്കില്ല

ആണവ വിതരണ ഗ്രൂപ്പില്‍ പ്രവേശിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുമെന്ന് സൂചന.  ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന എന്‍ എസ് ജി അംഗ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശത്തെ  എതിര്‍ത്ത് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.

ചൈനയ്ക്ക് പുറമെ ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലാന്റ്, തുര്‍ക്കി, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്തിരിക്കുന്നത്. അമേരിക്കയും മെക്‌സികോയും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നായിരുന്നു എതിര്‍പ്പ് ഒന്നയിച്ച രാജ്യങ്ങളുടെ വാദം.

നേരത്തെ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ)  ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഉസ്ബക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കെന്റിലെത്തിയ  പ്രധാനമന്ത്രി നരേന്ദ്രമോദി  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  വിഷയം പരിഗണനയ്ക്ക് വരുമ്പോള്‍ ന്യായമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: