പൗണ്ട് മുപ്പത്തൊന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലം സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം 1985 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറുമായുള്ള താരതമ്യത്തില്‍ പത്തുശതമാനത്തോളം ഇടിവാണ് പൗണ്ടിനു സംഭവിച്ചത്. പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ചലനങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.
ബ്രെക്‌സിറ്റ് ഫലത്തോടനുബന്ധിച്ച് രാജ്യത്തെ എണ്ണവിലയിലും ഗണ്യമായ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് വില 2.68 ഡോളര്‍ താഴ്ന്ന് ബാരലിന് 48.24 ഡോളറിലെത്തി. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്. യുഎസ് ക്രൂഡ് 2.69 ഡോളര്‍ താഴ്ന്ന് ബാരലിന് 47.52 ഡോളറായി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: