മൈന്‍ഡ് ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന 9-ാമത് ഓണാഘോഷം ‘തിരുവോണം 2016’ സെപ്റ്റംബര്‍ 10-ാം തീയതി ഗ്രിഫിത്ത് അവന്യൂ മരിനോയിലെ Scoil Mhuire നാണല്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.

ഏപ്രില്‍ 2, 3 തീയതികളില്‍ നടന്ന കിഡ്‌സ് ഫെസ്റ്റില്‍ ‘മൈന്‍ഡ്  ഐക്കണ്‍’ അവാര്‍ഡ് നേടിയ സപ്ത രാമന്‍ (സീനിയര്‍), ജോ ബിജു (ജൂനിയര്‍), സ്വര രാമന്‍ (സബ് ജൂനിയര്‍) എന്നിവര്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

പുതുമയാര്‍ന്ന പിരപാടികളുമായി നടക്കുന്ന ‘തിരുവോണം 2016 ‘ ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: