മനുഷ്യകടത്തിന് ഇരയാകുന്നവരില്‍ ഐറിഷ് കുട്ടികളുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മനുഷ്യകടത്തിന് ഇരയാകുന്നവര്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഐറിഷ് കുട്ടികളും മനുഷ്യകടത്തിന് ഇരയാകുന്നതായാണ് സൂചന. യുഎസ് സര്‍ക്കാരിന‍്റെ പഠനത്തില്‍ 76 ഇരകളെ കണ്ടെത്തിയത് ഗാര്‍ഡയാണെന്ന് വ്യക്തമാക്കുന്നു. 2014ല്‍ ഇത് 46 ആയിരുന്നു. റോമേനിയന്‍ ഇരകള്‍ മുതിര്‍ന്ന 22 പേരാണ്.

നൈജീരിയയില്‍ നിന്ന് 13 പേരാണ് ഉള്ളത്. ബാക്കിയുള്ളവര്‍ എല്ലാവരും തന്നെ കിഴക്കന്‍ യൂറോപില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തെക്കന്‍ ഏഷ്യയില്‍ നിന്നുമുള്ളവരാണ്. 52 പേര്‍ സ്ത്രീകളും 25 പേര്‍ പുരുഷന്മാരുമാണ്. ഒരാള്‍ ട്രാന്‍സ്‍ജെഡര്‍ ആണ്. 48 പേരെ ലൈംഗിക ചൂഷണത്തിനായാണ് കടത്തിയിട്ടുള്ളത്. 28 പേരെ തൊഴില്‍ ചൂഷണത്തിനും ഉപയോഗിച്ചിട്ടുണ്ട്. ഐറിഷ് കുട്ടികള്‍ രാജ്യത്തിന് അകത്ത് മനുഷ്യകടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നുണ്ട്. പഠനത്തില്‍ കണ്ടെത്തിയ ഇരകലില്‍ 22 പേര്‍ കുട്ടികളാണ്. ഇതില്‍ തന്നെ 15 പേര്‍ ഐറിഷ് കുട്ടികളാണ്. അതേ സമയം തന്നെ ഐറിഷ് സര്‍ക്കാര്‍ മനുഷ്യകടത്ത് അല്ലാത്തവ കൂടി മനുഷ്യകടത്ത് എന്ന നിലയില്‍ വിചാരണ ചെയ്യുന്നുണ്ടെന്നും ചൂണ്ടികാണിക്കുന്നുണ്ട്.

2015ല്‍ അയര്‍ലന്‍ഡില്‍ വിചാരണ നടത്തിയിരിക്കുന്ന മനുഷ്യകടത്ത് കേസുകള്‍ എല്ലാം തന്നെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ്. വേണ്ടത്ര സംരക്ഷണം ഇരകള്‍ക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ഐറിഷ് അധികൃതര്‍ കഞ്ചാവ് ഉത്പാദന രംഗത്ത് ഏഷ്യന്‍മേഖലയില്‍ നിന്നുള്ളവരെ കടത്തികൊണ്ട് വരുന്നത് ഫലപ്രദമായി ഇടപെട്ട് തടയുന്നുണ്ട്. 70 ഏഷ്യക്കാരാണ് 2015ല്‍ ഇത്തരം കേസുകളില്‍ പെട്ട് ജയിലില്‍ ആയത്.

എസ്

Share this news

Leave a Reply

%d bloggers like this: