ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ കോട്ടയം രാമപുരം സ്വദേശി മരിച്ചു; ഭാര്യ ആശുപത്രിയില്‍

പെര്‍ത്ത്: പെര്‍ത്തില്‍ നിന്നും കാല്‍ഗൂര്‍ലി റൂട്ടില്‍ നോര്‍ത്താമിന് സമീപം ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സോണി ജോസ് (30) എന്നാളാണ് മരിച്ചത്, കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോന്‍സയെ പരുക്കുകളോടെ പെര്‍ത്തിലെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2008 ല്‍ സ്റ്റുഡന്റ് വിസയില്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, രണ്ടു വര്‍ഷം മുന്‍പാണ് ഭാര്യ അല്‍ഫോന്‍സയോടൊത്ത് നോര്‍ത്താമിലേക്ക് കുടിയേറിയത്. നോര്‍ത്താമിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അല്‍ഫോസായെ മെല്‍ബണിലേക്ക് യാത്രയാക്കുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. ഇപ്പോള്‍ ആശുപത്രിയിലുള്ള ഭാര്യ അല്‍ഫോന്‍സയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: