രാജ്യത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പകുതിയും ഗുണനിലവാരമില്ലാത്തതെന്ന് പഠനം

രാജ്യത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പകുതിയും ഗുണനിലവാരമില്ലാത്തതാണെന്ന് പഠനം. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ നടത്തിയ കുടിവെള്ള വിതരണത്തെക്കുറിച്ചാണ് പഠനം നടത്തിയിരിക്കുന്നതെന്നും നേരത്തെ കരുതിയിരുന്നതിലും മൂന്ന് മടങ്ങ് അധികം നിലവാരമില്ലാത്ത കുടിവെള്ളമാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

900 കുടിവെള്ള വിതരണ കമ്പനികളാണ് രാജ്യത്തുള്ളത്. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി നേരത്തെ നടത്തിയ ഓഡിറ്റില്‍ 131 വിതരണക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നത്. ഇവരെ റമഡിയല്‍ ആക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.  എന്നാല്‍ 450 വിതരണക്കാരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഐറിഷ് വാട്ടര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

ലഘ്രീ, ഗാല്‍വേ, വൈറ്റ്‌ഗേറ്റ് കോര്‍ക്ക് എന്നിവിടങ്ങളില്‍ ജലവിതരണം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഐറിഷ് വാട്ടര്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: