നീനയില്‍ പോകാം, ക്രിക്കറ്റും കബാലിയും കണ്ട് മടങ്ങാം

ഡബ്ലിന്‍: നീന ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണമെന്റ് നീന ക്രിക്കറ്റ് ലീഗ് സീസണ്‍ 2 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ബാലിഗഹാന്‍ ഗ്രൗണ്ടില്‍ നടക്കും. ഇതോടനുബന്ധിച്ച് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ പ്രത്യേക പ്രദര്‍ശനവും നടക്കും.
ഡബ്ലിന്‍, മണ്‍സ്റ്റര്‍ മേഖലകളിലെ 9 ടീമുകളാണ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കെസിസി, ആതിഥേയരായ നീന, ലീമറിക്, ന്യൂകാസില്‍ വെസ്റ്റ്, ക്ലോണ്‍മല്‍, ഗ്ലാഡിയേറ്റേഴ്‌സ്, ഡബ്ലിന്‍, സ്വോര്‍ഡ്‌സ്, ടാലാ എന്നിവയാണ് ഇത്തവണത്തെ മത്സരത്തിനായി ഒരുങ്ങുന്നത്.
ക്രിക്കറ്റ് കാണാനെത്തുന്നവര്‍ക്കായി പ്രത്യേക ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.
ക്രിക്കറ്റ് ക്ലബ്ബിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കബാലിയുടെ പ്രദര്‍ശനം. ഞായറാഴ്ച രാവിലെ 11 മണിക്ക് ഓര്‍മോണ്ട് സിനിമാസിലാണ് ഷോ സംഘടിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അനുലാല്‍ വി (0871478272), ജിന്‍സണ്‍ ഏബ്രഹാം (0861546625), ടോം പോള്‍ (0879057924) എന്നിവരുമായി ബന്ധപ്പെടാം.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: