അഞ്ജു മാറ്റുതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പി ടി ഉഷ

ന്യൂദല്‍ഹി: അഞ്ജു ബോബി ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ ഒളിമ്പ്യന്‍ പി ടി ഉഷ. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയില്ലായെന്ന അഞ്ജുബോബി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പി ടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. കായിക താരമെന്ന നിലയില്‍ അഞ്ചു മറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അഞ്ജു ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പക്വമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ അറിയിച്ചു. പ്രായം കൊണ്ട് വലുതായെങ്കിലും സംസാരം കൊണ്ട് അഞ്ജു ഇന്നും കുട്ടിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

ഒളിമ്പിക്‌സില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും മെഡല്‍ സാധ്യത കൂടിയ ടീമാണ് ഇത്തവണത്തെ ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ സംഘമെന്നും പി ടി ഉഷ വ്യക്തമാക്കി. സെമി ഫൈനലിലും ഫൈനലിലും എത്താനാകുന്നത് തന്നെ മികച്ച കാര്യമാണെന്നത് അഞ്ജു ഓര്‍ക്കണമെന്നും അവര്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: