പരിക്കേറ്റവര്‍ക്ക് നല്‍കുന്ന ക്ലെയിം കൂടുന്നത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് വര്‍ധനക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന വരാന്‍ സാധ്യതയെന്ന് ഐബെക് മുന്നറിയിപ്പ്. പരിക്കേറ്റവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇംഗ്ലണ്ട്,വെയില്‍സ് എന്നിവടങ്ങളിലെ നിരക്കിനേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ് അയര്‍ലന്‍ഡിലെ നിരക്കെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ചെറിയ അപകടങ്ങളിലെ പരിക്കുകള്‍ പോലും ക്ലെയിമുകള്‍ക്ക് വിധേയമാകുന്ന അവസ്ഥയാണുള്ളതെന്ന് ഐബെക് പറയുന്നു.

ക്ലെയിമുകള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളും അയര്‍ലന്‍ഡില്‍ വലിയതോതിലുണ്ട്. 16000-35000 യൂറോയ്ക്കും ഇടയിലാണ് സന്ധികളിലെ പരിക്കുകള്‍ക്ക് കോടതി ക്ലെയിം നല്‍കാന്‍ നിര്‍ദേശിക്കുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും സമാനമായ പരിക്കുകള്‍ക്ക് പരമാവധി നല്‍കാന്‍ പറയുന്ന തുക 14000 യൂറോയാണ്. കാലിന് പരിക്കേല്‍ക്കുമ്പോള്‍ അയര്‍ലന്‍ഡില്‍ €20,000- €35,000 ഇടയില്‍ നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഇത് €7,500-€14,000 ഇടയിലാണ്.

വിരലിന് പരിക്ക് പറ്റുന്നതിന് അയര്‍ലന്‍ഡിലെ നഷ്ടപരിഹാര നിരക്ക് €13,000 -€19,000 നും ഇടയിലാണ്. ഇംഗ്ലണ്ടിലും വെയില്‍സിലും €1,000-€5,000 ഇടയിലാണ് ഇത്. ഇക്കാര്യത്തില്‍ ഐബെക് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശങ്ങളിലൊന്ന് സോളിസിറ്റര്‍മാര്‍ കേസെടുക്കുന്നതില്‍ സ്വയം ഒരു നിയന്ത്രണം വെയ്ക്കണമെന്നാണ്. അനാവശ്യമായ കോടതി നടപടികള്‍ ഒഴിവാക്കുന്നതിനാണിത്. 2011-2015നും ഇടയില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ തൊഴില്‍ ദാതാക്കളുടെ ബാധ്യത 13 ശതമാനം വളര്‍ന്നിട്ടുണ്ടെന്നാണ്. ഇതാകട്ടെ അപകടങ്ങളുടെ നിരക്ക് അഞ്ച് ശതമാനം കുറ‍ഞ്ഞ സാഹചര്യത്തിലുമാണ്.

മോട്ടോന്‍ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിച്ചത് ഒരു വര്‍ഷം മൂന്നില്‍ ഒന്നായാണ്. യൂറോപ്യന്‍ കമ്മീഷന്‍ മികച്ച ഡ്രൈവിങ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കമ്പനികള്‍ അംഗീകാരം നല്‍കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ്. കാര്‍ ഇന്‍ഷുറന്‍സുകളുടെ കാര്യത്തില്‍ മികച്ച ഡ്രൈവിങ് ചരിത്രമുള്ളവര്‍ക്ക് അപകടങ്ങളുണ്ടാക്കുന്നില്ലെങ്കില്‍ പ്രീമിയം തുക കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പിഐഎബിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകള്‍ 33,561 ആണ്.

എസ്

Share this news

Leave a Reply

%d bloggers like this: