ഐ എസിനെതിരെ തങ്ങള്‍ ജയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്, ഓരോ കൂട്ടക്കൊലയ്ക്ക് ശേഷവുമുള്ള പ്രസിഡന്റിന്റെ പ്രതികരണങ്ങള്‍

ഡബ്ലിന്‍: ‘നമ്മള്‍ക്കെതിരെ ഐ എസ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്, ആ യുദ്ധത്തില്‍ നമ്മള്‍ തന്നെ ജയിക്കും.’ എന്നായിരുന്നു ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലാദോയുടെ പ്രതികരണം. രാജ്യത്തെയും പള്ളികളെയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സ് യുദ്ധത്തിലാണെന്നായിരുന്നു പാരീസ് ആക്രമണത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ ആക്രമണങ്ങള്‍ക്ക് ശേഷവുമുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണങ്ങള്‍ വായിക്കാം.

ചാര്‍ലി ഹെബ്ദോ ആക്രമണം

‘ബൃഹത്തും മനോഹരവുമായ നമ്മുടെ ഫ്രാന്‍സ് ഒരിക്കലും നശിക്കില്ല, ഒരിക്കലും ആര്‍ക്കും വഴങ്ങികൊടുക്കില്ല, ആരുടെ മുന്നിലും തല കുനിക്കില്ല.’

പാരീസ് ആക്രമണം

‘ഫ്രാന്‍സ് യുദ്ധത്തിലാണ്. എന്നാല്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലല്ല നമ്മള്‍ പങ്കെടുക്കുന്നത്. കാരണം ഈ കൊലപാതകങ്ങള്‍ ഒന്നിനെയും പതിനിധീകരിക്കുന്നില്ല.’

‘ലോകത്തിന് മുന്നില്‍ തുടന്നുകൊടുത്ത ഫ്രാന്‍സിനെയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. 30 വയസ് പോലുമില്ലാത്തവരാണ് മരിച്ചവരില്‍ കൂടുതലും.’

നീസ് ആക്രമണം

‘തീവ്രവാദം വീണ്ടും ഫ്രാന്‍സിനെ ആക്രമിച്ചു.’

‘തീവ്രവാദത്തിനെതിരെ പോരാടാനുള്ള നമ്മുടെ തീരുമാനത്തില്‍ നിന്നും ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ല. ഐ എസിനെതിരെയുള്ള നമ്മുടെ പോരാട്ടം ശ്ക്തിപ്പെടുത്തും. നമ്മുടെ മണ്ണില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായി പോരാടും.’

പള്ളി ആക്രമണം

‘ദയേഷ് നമ്മള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കും.’

‘നമ്മള്‍ അവരെ ഇല്ലാതാക്കുന്നത് വരെ തീവ്രവാദികള്‍ പരാജയം സമ്മതിക്കില്ല. ‘

-sk-

Share this news

Leave a Reply

%d bloggers like this: