കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുന്നു

ചെന്നൈ: 29 യാത്രക്കാരുമായി കാണാതായ വ്യോമസേന വിമാനത്തിനായുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുന്നു. ചെന്നൈ താംബരത്തു നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചാണ് വ്യോമസേനയുടെ എ എന്‍ 32 വിമാനം കാണാതായിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കേട്ട ചില ശബ്ദങ്ങള്‍ വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

തിരച്ചിലിനിടെ നാലോ അഞ്ചോ തവണ മാത്രമാണ് ഇത്തരത്തില്‍ നേരിയ ശബ്ദം കേട്ടിരുന്നത്. വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ഒരു ഉപകരണം അപകമുണ്ടായാല്‍ ഒരു മാസം വരെ ഇത്തരത്തില്‍ ശബ്ദം ഉണ്ടാക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. രണ്ട് മലയാളികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും ഇത് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.

ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 29 പേരാണ് കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ചെന്നൈയില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടിരുന്നത്. ശേഷം 15 മിനിറ്റുകള്‍ക്കകം വിമാനവുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെടുകയായിരുന്നു. 8.46 ന് ആണ് വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചിരുന്നത്. സംഭവത്തില്‍ വ്യോമസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: