നാട്ടിലേക്കു മടങ്ങുന്ന വിദ്യാര്‍ത്ഥിക്ക് യാത്രയയപ്പ് നല്‍കി …

എം ബി എ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന അയര്‍ലണ്ട് കെ എം സി സി വൈസ് പ്രസിഡന്റ് കൂടിയായ റിയാസ് മിഷേലിന് കെ എം സി സി യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി .കോണലി സ്റ്റേഷന് സമീപം നടന്ന ചടങ്ങില്‍ അനവധി വിദ്യാര്‍ത്ഥികളും അയര്‍ലണ്ട്  മലയാളികളും പങ്കുചേര്‍ന്നു .

2015 സെപ്റ്റംബറിലാണ് ബിസിനസ് അഡ്മിനിസ്‌ട്രേഷനും ഫൈനാന്‍സും പഠനത്തിനായി റിയാസ് ഡബ്‌ളിനിലിന്‍ എത്തിയത് .ഡബ്ലിന് ബിസിനസ് സ്‌കൂളില്‍ നിന്നും വളരെ വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിച്ച ശേഷമാണ് റിയാസ് നാട്ടിലേക്കു മടങ്ങുന്നത് .വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും റിയാസ് ചെയ്ത ഉപകാരപ്രദമായ, താമസ സൗകര്യം കണ്ടെത്തല്‍,പാര്‍ട്ട് ടൈം ജോലി ശരിയാക്കല്‍ തുടങ്ങി അനവധി കാര്യങ്ങള്‍ ചെയ്ത റിയാസിന്റെ സേവനങ്ങളെ ചടങ്ങില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു ..

ഫവാസ് എം .ഫര്‍ഹാന്‍ ടി പി .വിന്‍സെന്റ് സ്റ്റാന്‍ലി .ജലീല്‍ വയനാട് .ഫര്‍ഹാന്‍ .അര്‍ഷാദ് .അഫ്‌സല്‍.കിരണ്‍ ചന്ദ്രന്‍ ,സുജീര്‍,ശുകൂര്‍ പൂഴിത്തറ ,ലിവിങ് ജോര്‍ജ് ,ഫെബിന്‍ ,ഷാഫി ,മിന്ഹാജ് ,അരുണ്‍ ,സനുഷ് ഷൗക്കത് , കാര്‍ത്തിക് പരിയാരത് ,തുടങ്ങിയവര്‍ പങ്കെടുത്തു …

Share this news

Leave a Reply

%d bloggers like this: