മയക്കമരുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷനുകളില്‍ ഗാര്‍ഡമാരുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ട്…

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മയക്കമരുന്ന് കുറ്റകൃത്യങ്ങളെ തടയുന്നതിന് ആവശ്യമായ വിധത്തില്‍ ഗാര്‍ഡമാരില്ലെന്ന് സൂചന.  ഇത്തരം കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേകമായി ചുമതല നല്‍കിയിരിക്കുന്ന ഗാര്‍ഡമാരുടെ എണ്ണം കുറയുന്നതായാണ് കാണുന്നത്. ഗാര്ഡയുടെ ഡ്രഗ് യൂണിറ്റില്‍ നിന്ന്  അഞ്ച് ഗാര്ഡമാരാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പോയത്. 2011ന് മുതല്‍ പത്തോളം പേര്‍ ഡ്രഗ് യൂണിറ്റുകളില്‍ നിന്ന് വിട്ട് പോയിട്ടുണ്ട്.

ഇക്കാര്യം ഫിയന ഫാള്‍ വക്താവ് ജാക്ക് ചാംബേഴ്സും ചൂണ്ടികാണിക്കുന്നുണ്ട്.  ഇതിന്‍റെ ദൂഷ്യഫലം വലുതായിരിക്കുമെന്ന് ജാക്ക് പറയുന്നു. കുറ്റവാളികളെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ് ഇത്തരം കൊഴിഞ്ഞ് പോകലുകള്‍. കവാന്‍, മോനാഗന്‍, ലോയ്സ്, ഓഫാലി പോലുള്ള സ്ഥലങ്ങളില്‍  ഡ്രഗ് യൂണിറ്റുകള്‍ക്ക് ചുമതല പ്രത്യേകമില്ലാത്തത് രോഷജനകമാണ്. മയക്കമരുന്ന് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏഴോളം ഗാര്‍ഡ ഡിവിഷനുകളില്‍ അഞ്ചില്‍ താഴെ മാത്രം ഗാര്‍ഡമാരാണുള്ളത്.

ഡബ്ലിനിലെ തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കാണുമ്പോള്‍ കുറ്റവാളികള്‍ എത്രമാത്രം സ്വതന്ത്രരാണെന്ന് വ്യക്തമാകും.  സര്‍ക്കാരില്‍ നിന്ന് വേണ്ട നടപടി ആവശ്യത്തിന് ഗാര്‍ഡമാരെ നിയോഗിക്കുകയെന്നതാണ്. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഗാര്‍ഡയുടെ എണ്ണത്തിലെ നിര്‍ണായകമായ കുറവുണ്ടെങ്കിലും സര്‍ക്കാര്‍ സാമൂഹ്യമായ പരിഷ്കരണത്തിന് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണെന്നും ചാംബേഴ്സും പറയുന്നു. വടക്കന്‍ മേഖലയിലെ ഉള്‍ നഗരങ്ങളിലാണിത്.

ഗാര്‍ഡമാരുടെ എണ്ണം സംബന്ധിച്ച് പലപ്പോഴും വിമര്‍ശനം ഉയരുന്നുണ്ട്. തീവ്രവാദം പോലെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഗാര്‍ഡമാരില്ലാത്തത് പ്രശ്നം സൃഷ്ടിക്കും. കഴിഞ്ഞ ദിവസമാണ് ഡബ്ലിനിലെ കൊലപാതക കേസന്വേഷണങ്ങള്‍ക്ക് മാത്രമായി പ്രത്യേക സംഘം വരുന്നത് നീളുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: