ഡബ്‌ളിന്‍ സീറോമലബാര്‍ സഭയില്‍ സംയുക്ത തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച ഇഞ്ചിക്കോറില്‍.

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു

ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.

തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് മീറ്റും’നടത്തപ്പെടും.

ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ 9 മാസ് സെന്ററുകളില്‍ നിന്നും സാധിക്കുന്ന മുഴുവന്‍ കത്തോലിക്കാവിശ്വാസികളേയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

 

വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

Share this news

Leave a Reply

%d bloggers like this: