സോഷ്യല്‍ മീഡിയ ഉപയോഗം പഠനത്തെ ബാധിക്കുന്നതായി സൂചന

ഡബ്ലിന്‍: സോഷ്യല്‍ മീഡിയ പതിവായി ഉപയോഗിക്കുന്ന കുട്ടികള്‍ സ്കൂളുകളില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ച്ചവെയ്ക്കുന്നതെന്ന് പഠനം. റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓസ്ട്രേലിയ ആണ് പഠനം നടത്തിയിരുന്നത്. ഗണിതം, വായന, ശാസ്ത്രം, എന്നീ വിഷയങ്ങളിലാണ് പതിവായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാത്തത്. ഓണ്‍ലൈന്‍ വീഡിയോ ഗെയിം കളിക്കുന്ന കുട്ടികള്‍ സ്കൂളുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്.

ഓണ്‍ലൈന്‍ കളികളില്‍ ഓരോ ഘട്ടം പിന്നിടുന്നതിനും വിവിധ കുഴയ്ക്കുന്ന ചോദ്യങ്ങളും ഘട്ടങ്ങളും കടന്ന് പോകേണ്ടതുണ്ട്. ഇത് മൂലം കുട്ടികള്‍ അവരുടെ ബുദ്ധി പ്രായോഗികമായി ഉപയോഗിക്കുന്നതിന് പഠിക്കുന്നുണ്ട്. പഠനം നടത്തിയ ആര്‍എംഐടി സ്കൂള്‍ ഓഫ് എക്കണോമിക്സ് പ്രൊഫ. ആല്‍ബെര്‍ട് പോസോ ഗണിതത്തില്‍ ശരാശരിക്ക് മുകളില്‍ 15 പോയിന്‍റും ശാസ്ത്രത്തില്‍ 17 പോയന്‍റും നേടുന്നുണ്ട്.

12000 വിദ്യാര്‍ത്ഥികളുടെ വായന, ഗണിതം, ശാസ്ത്രം എന്നിവയിലെ നിപുണത പരിശോധിച്ചിരിക്കുന്ന കണക്കുകളാണ് പഠനത്തിന് ആധാരമാക്കിയിരിക്കുന്നത്. ഇന്‍റ്‍നാഷണല്‍ ജേണല്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു. കുട്ടികളുടെ വീട്ടിലേക്ക് നല്‍കി വിടുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണമെന്നും പഠനം ചൂണ്ടികാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ചെലവഴിക്കുന്നവര്‍ പഠനത്തിനുള്ള സമയമാണ് പാഴാക്കുന്നത്. ഇതായാരിക്കാം പഠനത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ പുറകോട്ട് പോകുന്നതിന് കാരണമാകുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: