ആളുകള്‍ ദിവസവും മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയ്ക്ക് മുമ്പില്‍ ചിലവഴിക്കുന്നുണ്ടെന്ന് പഠനം

ഡബ്ലിന്‍: ആളുകള്‍ ദിവസവും മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയ്ക്ക് മുമ്പില്‍ ചിലവഴിക്കുന്നുണ്ടെന്ന് പഠനം. ലിബേര്‍ട്ടി ഇന്‍ഷുറന്‍സിന് വേണ്ടി മില്‍വാഡ് ബ്രോണ്‍ ആണ് പഠനം നടത്തിയിരിക്കുന്നത്. 22% ആള്‍ക്കാര്‍ ദിവസവും ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സോഷ്യല്‍ മീഡിയയ്ക്ക് മുമ്പില്‍ ചിലവഴിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കുന്നവരില്‍ അഞ്ചില്‍ നാല് പേരും സ്ത്രീകളാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 3 മില്യണ്‍ യൂറോയുടെ മൊബൈല്‍ ഫോണുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും സ്മാര്‍ട്ട് ഫോണുകളാണെന്നും പഠനത്തില്‍ പറയുന്നു. ഫോണിന് കേടുപറ്റുന്നതും ഫോണ്‍ നഷ്ടപ്പെടുന്നതും ആയി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇവയില്‍ 10 ല്‍ ഒരെണ്ണത്തിന് വീതം മാത്രമാണ് ഗാഡ്‌ജെറ്റ് ഇന്‍ഷുറന്‍സുള്ളുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 17 നും 29 നും ഇടയില്‍ പ്രായമുള്ള 64% പേര്‍ക്കും ഫോണ്‍ വീട്ടില്‍ മറന്നുവെച്ചാല്‍ പേടിയും നിരാശയുമാണ് അനുഭവപ്പെടുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ആളുകളെ വിളിക്കുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനാണ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നും പ്രധാനപ്പെട്ട കാര്യങ്ങളും വിലപ്പെട്ട വിവരങ്ങളും ഫോട്ടോകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണാണ് ഉപയോഗിക്കുന്നതെന്നും ബ്രോഡ്കാസ്റ്ററും ടെലിവിഷന്‍ പേഴ്‌സണാലിറ്റിയുമായ ഓഗണ്‍ മക്‌ഡെര്‍മോട്ട് അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: