വടക്കന്‍ ഡബ്ലിനില്‍ നിന്ന് ഗാര്‍ഡ കൈതോക്കും തിരകളും പിടിച്ചെടുത്തു

ഡബ്ലിന്‍: വടക്കന്‍ ഡബ്ലിനില്‍ നിന്ന് ഗാര്‍ഡ കൈതോക്കും തിരകളും പിടിച്ചെടുത്തു. ക്രിമിനില്‍ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ തുടരുന്നതിന‍്റെ ഭാഗമാണ്. കഴി‍ഞ്ഞ ആഴ്ച്ചയിലും തോക്ക് ഗാര്‍ഡ പിടികൂടിയിരുന്നു. ക്രിമിനല്‍സംഘങ്ങളെ തടയുന്നതിന് വേണ്ടി രൂപീകരിച്ചിരിക്കുന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് നടപടികളെടുക്കുന്നത്.

ബോട്ടാണിക് അവന്യൂവിലെ കാര്‍ പാര്‍ക്കില്‍ ഗാര്‍ഡ തിരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ കാറിലാണ് തോക്കും തിരകളും ഉണ്ടായിരുന്നത്. കാറും ഇതോടെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. ആരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല.

തിങ്കളാഴ്ച്ചയായിരുന്നു കാസില്‍ നോക്കില്‍ നിന്ന് സബ് മെഷീന്‍ ഗണ്ണും കൊക്കെയിനും ലഭിച്ചത്. വ്യാഴാഴ്ച്ച നാല് വീടുകളാണ് തെക്കന്‍ ഡബ്ലിനില്‍ പരിശോധിച്ചത്. ഇതില്‍ മുപ്പതിനായിരം യൂറോയുടെ ആഭരണങ്ങളും ഓഡി എത്രീയും മൂവായിരം യൂറോ വില വരുന്ന ഹെറോയിനും കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത ആഭരണങ്ങളില്‍ ചിലത് മോഷ്ടിക്കപ്പെട്ടവയാണ്. ഫിന്‍ഗാലില്‍ നിന്ന് 190000 യൂറോ വില വരുന്ന കഞ്ചാവാണ് പിടി കൂടിയിരുന്നത്. 80,000യൂറോയും ലഭിച്ചു.

ഡബ്ലിന്‍ മേഖലയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം തുടരുമെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: