നോര്‍വെയില്‍ ഇടിമിന്നലേറ്റ് മൂന്നൂറിലധികം കലമാനുകള്‍ ചത്തു

ഒസ്‌ലോ: നോര്‍വെയില്‍ ഇടിമിന്നലേറ്റ് 70 കുഞ്ഞുങ്ങളടക്കം മൂന്നൂറിലധികം കലമാനുകള്‍ ചത്തു. സൗത്ത് നോര്‍വെയിലെ  ഹര്‍ദങ്കര്‍വിദ ദേശീയോദ്യാനത്തിലാണ് സംഭവം. നോര്‍വെയിലെ പ്രശസ്തവും ഏറ്റവും സൗന്ദര്യമുള്ളതുമായ ടൂറിസ്റ്റ് മേഖലയാണിത്. 323 കലമാനുകളാണ് ചത്തതെന്നാണ് പാര്‍ക്ക് സംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

നിരവധി കലമാനുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കലമാനുകള്‍ കൂട്ടത്തോടെ വിഹരിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഇതാണ് ഇത്രയുമധികം മാനുകള്‍ ചത്തുപോകാന്‍ കാരണം. പ്രദേശത്ത് കഴിഞ്ഞ ദിവസസം ശക്തമായ കാറ്റ്  അനുഭവപ്പെട്ടിരുന്നു.

കാലാവസ്ഥ മോശമാകുന്ന സമയത്ത് കലമാനുകള്‍ കൂട്ടത്തോടെ നില്‍ക്കാറുള്ളത് പതിവാണ്. മാനുകള്‍ കൂട്ടത്തോടെ ചത്ത് കിടക്കുന്ന ദൃശ്യങ്ങള്‍ നോര്‍വീജിയന്‍ നേച്ചര്‍ ഇന്‍സ്പക്ടറേറ്റാണ് പുറത്ത് വിട്ടിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: