ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് ആറാം സ്ഥാനത്ത്

ഡബ്ലിന്‍: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് ആറാം സ്ഥാനത്ത്. ജര്‍മ്മന്‍ പാസ്‌പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. സിറ്റിസണ്‍ ഷിപ്പ് കമ്പനിയായ ഹെന്‍ലേ ആന്റ് പാര്‍ട്ട്‌ണേര്‍സ് ആണ് പഠനം നടത്തിയിരിക്കുന്നത്. കാനഡ, സൗത്ത് കൊറിയ, ലക്‌സെംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളും ഐറിഷ് പാസ്‌പോര്‍ട്ടിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നു. സ്വീഡണ്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

177 രാജ്യങ്ങളിലാണ് ജര്‍മ്മന്‍ പാസ്‌പോര്‍ട്ടിന് അംഗാകാരമുള്ളത്. സ്വീഡണ്‍ പാസ്‌പോര്‍ട്ടിന് 176 രാജ്യങ്ങളിലും അയര്‍ലണ്ട് പാസ്‌പോര്‍ട്ടിന് 172 രാജ്യങ്ങളിലുമാണ് അംഗീകാരമുള്ളത്. ശക്തമായ പാസ്‌പോര്‍ട്ടുകളുള്ള ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങളുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹഗറി, സെച്ച് റിപ്പബ്ലിക്ക്, ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്.

ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ഓസ്ട്രിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. 2016 ജനുവരി ഒന്നു മുതലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: