വെള്ളിമെഡല്‍ വേണ്ടെന്ന് യോഗേശ്വര്‍ ദത്ത്

ന്യൂദല്‍ഹി: റഷ്യന്‍ താരം മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുര്‍ന്ന് ലഭിച്ച വെള്ളിമെഡല്‍ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്ത് നിരസിച്ചു. വെള്ളിമെഡല്‍ തനിക്ക് വേണ്ടെന്നും അതിന്റെ ആവശ്യം തനിക്കില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് യോഗേശ്വര്‍ ദത്ത് തന്റെ തീരുമാനം ജനങ്ങളെ അറിയിച്ചത്. ആ വെള്ളിമെഡല്‍ കുത്‌കോവിന്റെ കുടുംബം തന്നെ കൈയില്‍ സൂക്ഷിക്കട്ടെയെന്നും യോഗേശ്വര്‍ പറഞ്ഞു.

മെഡലിനേക്കാള്‍ മനുഷ്യത്വത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2013 ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കുഡുഖോവിനോടുള്ള ആദരസൂചകമായാണ് വെള്ളി മെഡല്‍ സ്വീകരിക്കാത്തതെന്നും യോഗേശ്വര്‍ വ്യക്തമാക്കി. കുത്‌കോവിന്റെ കുടുംബത്തോടുള്ള സഹാനുഭൂതിയാണ് തനിക്ക് ഏറ്റവും വലുതെന്നും കുത്‌കോവ് വലിയ ഗുസ്തി താരമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തെ ഞാന്‍ ഇപ്പോഴും ബഹുമാനിക്കുന്നുവെന്നും യോഗേശ്വര്‍ വ്യക്തമാക്കി.

ലണ്ടന്‍ ഒളിമ്പിക്‌സിനിടയില്‍ ശേഖരിച്ച സാമ്പിളുകള്‍ ഐ ഒ സി (ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി) വീണ്ടും പരിശോധിച്ചപ്പോഴാണ് റഷ്യന്‍ താരമായ കുത്‌കോവ് മരുന്നടിച്ചതായി കണ്ടെത്തിയിരുന്നത്. നാലുതവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ ബെസിക് 2013ല്‍ റഷ്യയിലുണ്ടായ കാറപകടത്തില്‍ മരണപ്പെട്ടിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സ് സമയത്ത് ശേഖരിച്ച സാമ്പിളാണ് റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും പരിശോധിച്ചത്.

-sk-

Share this news

Leave a Reply

%d bloggers like this: