എച്ച്എസ്എ സുരക്ഷാ നടപടികള്‍ക്കായുള്ള ചെലവഴിക്കല്‍ കുറച്ചു…

ഡബ്ലിന്‍: ജോലി സ്ഥലത്തെ സുരക്ഷിയ്ക്കായുള്ള ചെലവ് 47 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി അതോറിറ്റി വഴിയുള്ള സുരക്ഷാ നടപടികള്‍ക്കുള്ള ചെലവിലാണ് കുറവുള്ളത്. ചെലവ് വെട്ടികുറച്ചത് ഞെട്ടിക്കുന്നതും ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്നും ഫിന ഫാള്‍ ടിഡി നിയാല്‍ കോളിന്‍സ് ആരോപിച്ചു. സുരക്ഷയ്ക്കായി ചെലവഴിക്കുന്നത് 2015ല്‍ 1.77 മില്യണ്‍ ആയിരുന്നത് ഈ വര്‍ഷം €957,000 ലേക്ക് കുറയുകയാണ് ചെയ്തിരിക്കുന്നത്.

എച്ച്എസ്എ പറയുന്നത് കുറച്ച് പണമുപയോഗിച്ച് കൂടതല്‍ ചെയ്യുകയാണെന്നാണ്. കാര്യക്ഷമത കൂട്ടുകയാണ് ചെയ്യുന്നതെന്നും അവകാശപ്പെടുന്നുണ്ട്. ഫിന ഫാള്‍ തൊഴില്‍ വക്താവ് എച്ച്എസ്എയുടെ നിലപാട് അവരുടെ പ്രവര്‌ത്തനത്തെ ബാധിക്കുമെന്ന് വിമര്‍ശിക്കുന്നുണ്ട്. 56 പേരായിരുന്നു 2015ല്‍ ജോലി സ്ഥലത്തെ അപകടങ്ങളില്‍ മരണപ്പെട്ടിരുന്നത്. ഇവ ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി അപകടങ്ങളെകുറിച്ച് ജീവനക്കാരെ ബോധവാന്മാരാക്കുകയാണെന്ന നിലപാടിലാണ് അധികൃതര്‍.

എച്ച്എസ്എ നടത്തുന്ന പരിശോധനകളും കുറഞ്ഞായി വ്യക്തമാണ്. മന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2011 ല്‍ 15,340 പരിശോധനങ്ങള്‍ നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 10,880 പരിശോധനകള്‍ മാത്രമാണ് നടത്തിയിരുന്നത്. പരിശോധനകള്‍ കുറയുന്നതിന് കാരണമാകുന്നത് ജീവനക്കാരുടെ എണ്ണകുറവാണ്. 12 ഇന്‍സ്പെക്ടര്‍മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞിട്ടുണ്ട്. 62 പേരാണ് നിലവില്‍ ഉള്ളത്.

ഉയര്‍ന്ന തോതില്‍ അപകട സാധ്യതയുള്ള മേഖലയില്‍ പരിശോധന തുടരുമെന്ന് തന്നെയാണ് എച്ച്എസ്എ വ്യക്തമാക്കുന്നത്. നിര്‍മ്മാണമേഖല, കാര്‍ഷികമേഖല, വനമേഖല, ഉത്പാദന മേഖല, ഖനികള്‍, ക്വാറികള്‍, ഗതാഗതം, അപകടകരമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലാണ് കൂടുതലായും പരിശോധനയുണ്ടാവുക.

എസ്

Share this news

Leave a Reply

%d bloggers like this: