ഡബ്‌ളിന്‍ സീറോമലബാര്‍ ചര്‍ച്ചിന്റെ യുവജനവിഭാഗമായ ‘യൂത്ത് ഇഗ്‌നൈറ്റി’നു വേണ്ടി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായയൂത്ത് ഇഗ്‌നെറ്റ് ഡബ്ലിനില്‍ ഉള്ള ഒന്‍പതു മാസ്സ്‌സെന്റേഴ്‌സിലെ യുവജനങ്ങള്‍ക്കായി ചാരിറ്റി , ഹോപ്പ് , ഫെയ്ത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ഷോര്‍ട്ട് ഫിലിമിനെക്കുറിച്ചുള്ള
നിബന്ധനകള്‍ താഴെ കൊടുക്കുന്നു.

1. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങള്‍ക്ക് തനിയെയോഅല്ലെങ്കില്‍ ഗ്രൂപ്പ് ആയോ മത്സരത്തില്‍
പങ്കെടുക്കാം.

2. സീറോ മലബാര്‍ സഭയുടെ ധാര്‍മ്മികതയില്‍ ഉറച്ചുനില്‍ക്കുന്ന സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

3. വിഷയം FAITH , HOPE , CHARITY എന്നിവയില്‍ ഒരെണ്ണമോ അല്ലെങ്കില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സൃഷ്ടികള്‍ ആവാം.

4. SHORT FILM ദൈര്‍ഘ്യം15 മിനുട്ടോ അതില്‍ കുറവോ ആയിരിക്കണം.

5. ഈ മത്സരത്തില്‍ ഭാഷ നിബന്ധനകള്‍ ഇല്ല. മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഭാഷഇല്ലാതെയോ ഫിലിം ഉണ്ടാക്കാം. മലയാളമോ ഇംഗ്ലീഷോഅല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചാല്‍ ഇംഗ്ലീഷ് SUBTITLES നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.

6. സമര്‍പ്പിക്കുന്ന shortfilms HD Qualtiy യില്‍ഉള്ളതായിരിക്കണം.

7. സമര്‍പ്പിക്കുന്ന shortfilms മറ്റു tsreaming sites (youtube ,Vimeo, etc.) യില്‍ അപ്‌ലോഡ് ചെയ്യാന്‍ പാടില്ലാത്തതാണ്.

8. സമര്‍പ്പിക്കുന്ന SHORT FILM , SOUND TRACK BGM മുതലായവ സമര്‍പ്പിക്കുന്ന team ന്റെ സ്വന്തം ആയിരിക്കണം. മറ്റൊരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ copy right ഉള്ള art work ഉപയോഗിക്കാന്‍ പാടില്ല.

9. സമര്‍പ്പിക്കുന്ന short film കള്‍ youth Ignite ന്റെ ഫിലിംഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.

10. വിവിധ ഇനങ്ങളില്‍ ഒന്നാമത് എത്തുന്ന films നുഅവാര്‍ഡുകള്‍ നല്കപ്പെടുന്നതാണ്.

11. SHORT FILMS സമര്‍പ്പിക്കേണ്ട അവസാന തീയതി 30 ഒക്ടോബര് 2016 ആണ്

12. വിശദ വിവരങ്ങള്‍ക്ക് youth ignite co ordinator ബിനുആന്റണി ഫോണ്‍ 0876929846
ഇമെയില്‍ binuantonyk@yahoo .com

എല്ലാ മാസ്സ് സെന്റെറുകളിലെ യവതീ യുവാക്കളേയും ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് സംഘടിപ്പക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് ക്ഷണിക്കുന്നതായി ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

Share this news

Leave a Reply

%d bloggers like this: