സാംസങ് ഗാലക്സി നോട്ട് 7 വിമാനയാത്രയില്‍ നിരോധിച്ചു

വിമാനയാത്രയില്‍ സാംസങ് ഗാലക്സി നോട്ട് 7 ഉപയോഗിക്കാന്‍ പാടില്ല എന്നു സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിയായ സാംസങിനാണ് ഈ കഷ്ടകാലം നേരിട്ടത്. ഗാലക്സി നോട്ട് 7 ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സിവില്‍ ഏവിയേഷന്‍ ഈ തീരുമാനം എടുത്തത്.

ഈ നിരയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് കമ്പനി തിരിച്ചു വിളിക്കുകയാണ്. ഈ ഫോണ്‍ കൈവശമുള്ളവര്‍ വിമാനത്തില്‍ കയറിയാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്യണം എന്നാണ് അറിയിപ്പ്. കൂടാതെ ഇത് ചാര്‍ജ് ചെയ്യാനും പാടില്ല.

സ്മാര്‍ട്ട് ഫോണുകളില്‍ മുന്‍നിരയില്‍ നിന്നിരുന്ന സാംസങിന് നേരിട്ട ഈ വീഴ്ച പ്രയോജനപ്പെടുത്തുന്നത് ആപ്പിള്‍ പോലെയുള്ള മറ്റു വന്‍കിട നിര്‍മ്മാതാക്കളാണ്. സാംസങ്‌ന്റെ എസ്7, എസ്7 എഡ്ജ് എന്നി ഫോണുകള്‍ വിപണിയില്‍ വന്നപ്പോള്‍ അത് ആപ്പിളിന് ഏറ്റ വന്‍ അടി തന്നെ ആയിരുന്നു. അപ്പോഴാണ് ഗാലക്‌സി നോട്ട് 7 ബാറ്ററികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു എന്ന് കാണിച്ചു 35 ഓളം പരാതികള്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ആണ് കമ്പനി ഈ നിര ഫോണുകളെ തിരിച്ചു വിളിച്ചത്.

Share this news

Leave a Reply

%d bloggers like this: