ക്രൈസ്തവ രക്തസാക്ഷിയായ ഫാ:ജാക്വാസ് ഹാമെല്‍ വിശുദ്ധ പദവിയുടെ വഴിയില്‍

 

പാരീസ്: കുര്‍ബാന അര്‍പ്പണ സമയം കഴുത്തു അറത്ത് കൊലപെടുത്തിയ ഫ്രാന്‍സിലെ പുരോഹിതന്‍ വിശുദ്ധ പദവിയുടെ വഴിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച സൂചനകള്‍ മാര്‍പ്പാപ്പ തന്നെ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് സംഘാങ്ങളോടുത്തുള്ള കുര്‍ബാനയ്ക്കിടയില്‍ ഇക്കാര്യം വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു, അറബിയില്‍ ആക്രോശിച്ചെത്തിയ ഇസ്ലാമിക് ഭീകരര്‍ കുര്‍ബാനയ്ക്കിടയില്‍ കഴുത്തറത്ത് 85 കാരനായ പുരോഹിതനെ കൊലപ്പെടുത്തിയത്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേവാലയത്തില്‍ വച്ച് ഒരു പുരോഹിതന്‍ വിശ്വാസത്തിനായി ജീവന്‍ സമര്‍പ്പിക്കുന്നത്.അറബിയില്‍ ആക്രോശിച്ച ഭീകരര്‍, അദ്ദേഹത്തിനെ അള്‍ത്താരയില്‍ മുട്ടു കുത്തി നിര്‍ത്തിയ ശേഷം കഴുത്ത് അറക്കുകയായിരുന്നു. ക്രിസ്തുവിനെ നിരാകരിക്കുന്നതിന് പകരം തന്റെ ജീവന്‍ അദ്ദേഹം നല്‍കുകയായിരുന്നു, പോപ്പ് ഫ്രാന്‍സിസ് കുര്‍ബാനയ്ക്കിടയില്‍ നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.

ഫ്രാന്‍സില്‍ ക്രിസ്തീയ ദേവാലയങ്ങളുടെ സുരക്ഷ ആശങ്കയിലാക്കിയ സംഭവം ആയിരുന്നു പുരോഹിതന്റെ കൊലപാതകം.

Share this news

Leave a Reply

%d bloggers like this: