ലിമെറിക്കില്‍ 500മില്യണ്‍ യൂറോ നിക്ഷേപം വരുന്നു…ആയിരത്തിലേറെ തൊഴില്‍ സൃഷ്ടിക്കപ്പെടും

ഡബ്ലിന്‍: ലിമെറിക് നഗരത്തെ മാറ്റിമറിക്കുന്നതിന് വേണ്ടി 500 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുന്നു. ആയിരക്കണക്കിന് തൊഴിലും ഇതോടെ സൃഷ്ടിക്കപ്പെടും. ലിമെറിക് ട്വന്‍റി തെര്‍ട്ടി സ്ട്രാറ്റജിക് ഡെവലപ്മെന‍്റ് ഇതിന് വേണ്ടി ലിമെറിക് അധികൃതര്‍ സജ്ജമാക്കുകയുംചെയ്തു. നാല് സൈറ്റുകളിലായിരിക്കും അടിസ്ഥാന സൗകര്യ വികസനം നടത്തുക. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 തൊഴിലെങ്കിലും സൃഷിടിക്കപ്പെടുമെന്നാണ് കരുതുന്നത്.

ലിമെറിക് ട്വന്‍റി തെര്‍ടിയുടെ കമ്പനിയുടെ ചെയര്‍മാനായി കെരി ഗ്രൂപ്പ് ഫുഡ് ബിസ്നസിന‍്റെ തലവന്‍ വരുമെന്നാണ്സൂചനയുള്ളത്. 1.4 മില്യണ്‍ ക്വയര്‍ ഫീറ്റില്‍ നാല് സൈറ്റുകളിലും റയല്‍ എസ്റ്റേറ്റ് സാധ്യതയാണ് തുറക്കുക. ഓഫീസ്, റീട്ടെയില്‍, റസിഡന്‍ഷ്യല്‍, എഡുക്കേന്‍, കോമേഴ്സ്യല്‍ ആവശ്യങ്ങള‍്‍ക്കായി സ്ഥലം ഇതോടെ ലഭ്യമാകും. ആവശ്യമായ പണം വിവിധ രീതിയില്‍ കണ്ടെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുമായും ചര്‍ച്ച നടക്കുന്നുണ്ട്.

രണ്ട് പ്രൊജക്ടുകള്‍ക്കായി ഇതിനോടകം തന്നെ മൂലധനം കണ്ടെത്താന‍് കഴിഞ്ഞിട്ടുണ്ട്. ബ്രെക്സിറ്റി വോട്ടെടുപ്പിന് ശേഷം വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള അവസരമാണെന്നാണ് കമ്പനി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡെന്നിസ് ബ്രോസ്നാന്‍ പറയുന്നത്. ലിമെറിക്ക് 2030 എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് നിക്ഷേപം വരുന്നത്. ലിമെറിക് സിറ്റിസെന‍്ററിനെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുകയാണ് ലക്ഷ്യം. 1.3 ബില്യണ്‍ യൂറോ നിക്ഷേപംകണ്ടെത്തി 7800 തൊഴില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

The 112,000 sq ft Gardens International Office on Henry Street.
The 550,000sq ft Opera Site at Rutland Street.
The Cleeves Riverside Campus on the banks of the River Shannon at Fernhill comprising eight acres and 100,000 sq ft of existing space.
The 340,000 sq ft Troy Studios Film Hub in Castletroy

എസ്

Share this news

Leave a Reply

%d bloggers like this: