സ്കൂളുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് വില കൂടുതല്‍….

ഡബ്ലിന്‍:സെക്കന്ററി സ്കൂളുകള്‍ക്ക് അടുത്താണെങ്കില്‍ വീട് വില ശരാശരിക്ക് 2.6 ശതമാനം മുകളിലാണെന്ന് സൂചന. 215000 യൂറോ ആണ് ശരാശരി വിലയെങ്കില്‍5600 യൂറോ എങ്കിലും അധികമായി വില നല്‍കേണ്ടി വരും. കൂടാതെ ഉന്നത പഠനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഉള്ള സ്കൂളുകളുടെ പരിസരത്ത് ആണ് വീടെങ്കില്‍ വില വീണ്ടും വര്‍ധിക്കുന്നുണ്ട്. 4.3 ശതമാനം വരെയാണ് വില വര്‍ധിക്കുന്നത്. 80 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടുന്ന സ്കൂളുകളുടെ പരിസരത്തെ വീടുകളുടെ സ്ഥിതി വിശേഷമാണിത്.  50 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടുന്ന സ്കൂളുകള്‍ക്ക് സമീപത്തുള്ള വീടുകള്‍ക്ക് നല്‍കേണ്ടി വരുന്ന അധിക വിലയേക്കാള്‍ 10 മടങ്ങ് അധികമാണ് ഇത്.

അടുത്തുള്ള മികച്ച വിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ത്താമെന്ന വിശ്വാസമാണ് വിലകൂടുന്നതിലേക്ക് നയിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ സ്കൂള്‍ മേഖല കേന്ദ്രീകരിച്ച് വീട് വില വര്‍ധിക്കുന്നത് പ്രോപ്പര്‍ട്ടിടാക്സ് സ്കൂളിന് ധനസഹായമായി മാറുന്നതിനാലണ്. എന്നാല്‍ അയര്‍ലന്‍ഡില്‍ ഇത്തരമൊരു രീതിയല്ല കാരണം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത നിരക്കിലാണ് അധിക തുക വരുന്നത്. ലിന്‍സ്റ്ററില്‍ 4.7 ശതമാനം ആണ് കൂടുതലായിട്ടുള്ള വില.

മണ്‍സ്റ്ററില്‍ 2.5 ശതമാനം കോണാക്ട്-അള്‍സ്റ്ററില്‍ 0.6 ശതമാനം എന്നിങ്ങനെയും വില കൂടുതലായി കാണപ്പെടുന്നുണ്ട്. അഞ്ച് ബെഡ് റൂം ഉള്ള വീടിന് ഒന്നോ രണ്ടോ ബെഡ്റൂം ഉള്ള വീടുകള്‍ക്ക് നല്‍കേണ്ടി വരുന്ന അധിക തുകയേക്കാള്‍ 2.4 ശതമാനം അധികം തുകയാണ് നല്‍കേണ്ടി വരുന്നത്. 2006-2008 വരെ സ്കൂളുകള്‍ക്ക് അടുത്ത് താമസിക്കുന്നതിന് 13500 യൂറോ ആണ് ചെലവായിരുന്നത്. നാല് ലക്ഷം യൂറോയുടെ വില അന്തരമാണ് മൂന്ന് മുറിയുള്ള സെമി ഡിറ്റാച്ച്ഡ് ഭവനത്തിന് ഡബ്ലിനും മണ്‍സ്റ്റര്‍ ഗ്രാമമേഖലയിലും താരതമ്യം ചെയ്താല്‍ പ്രകടമാകുക. ഡബ്ലിന്‍ രാജ്യത്തിന‍്റെ സാമ്പത്തിക യന്ത്രമാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: