സിന്‍ഫിന്നിന്‍റെ വാട്ടര്‍ ചാര്‍ജ് റദ്ദാക്കുന്നതിനുള്ള പ്രമേയത്തെ പിന്‍തുണക്കില്ലെന്ന് മാര്‍ട്ടിന്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് എടുത്ത് കളയണമെന്നാവശ്യപ്പെട്ട് സിന്‍ഫിന്‍ മുന്നോട്ട് വെയ്ക്കുന്ന പ്രമേയത്തെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കി ഫിന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍.

സിന്‍ഫിന്‍ വിഷയത്തില്‍ നാടകം കളിക്കുകയാണെന്നും കുറ്റപ്പെടുത്തി. പ്രശ്നത്തില്‍ ഫിനഫാള്‍ മലക്കം മറിഞ്ഞെന്ന ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് സിന്‍ഫിന്നിന്‍റെ വിഷയത്തിലുള്ള പ്രമേയത്തെ പിന്തുണക്കില്ലെന്നും പറയുന്നത്. അതേ സമയം തന്നെ വാട്ടര്‍ ചാര്‍ജ് സംബന്ധിച്ച നിലപാട് സ്ഥിര സ്വഭാവമുള്ളതാണെന്നും പാര്‍ട്ടി അവകാശപ്പെട്ടു. വാട്ടര്‍ ചാര്‍ജ് ഇല്ലാതാക്കണമെന്നാണ് പാര്‌ട്ടിയുടെ നിലപാട് .

വാട്ടര്‍ ഫണ്ടിനുള്ള പ്രൊവിഷനും എടുത്ത് കളയാന്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ വാട്ടര്‍ ചാര്‍ജ് മരവിപ്പിച്ചിരിക്കുകയാണ്. വിദഗ്ദ്ധസമിതി പരിശോധിച്ചശേഷം എന്ത് മാറ്റമാണ് വരുത്തേണ്ടതെന്ന് നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്യും. പ്രമേയം പാസാക്കിയത് കൊണ്ട് വാട്ടര്‍ ചാര്‍ജ് ഇല്ലാതാകില്ലെന്നും ഇതിന് മണിബില്‍ പാസാക്കണമെന്നും മാര്‍ട്ടിന്‍ പറയുന്നുണ്ട്.

എന്നാല്‍ സിന്‍ഫിന്‍ ഫിനഫാള്‍ അവരുടെ വാക്കിനോട് സത്യസന്ധത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സെപ്തംബര്‍ 28ന് ഡയലിന് മുന്നാകെ പ്രമേയം വെയ്ക്കാനാണ് സിന‍്ഫിന്‍ തീരുമാനിച്ചിരിക്കുന്നത്.

 വാട്ടര്‍ ചാര്‍ജ് തിരിച്ച് വരാന്‍ സാധ്യതയില്ലെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടിരുന്നു.  നവംബറിലാകും സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ വാട്ടര്‍ ചാര്‍ജിന്‍റെ ഭാവി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: