ശരിയായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

മരുന്നുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ് അയര്‍ലണ്ടില്‍ കൂടുതല്‍ പേരും അവ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് പ്രോഡക്ട് റഗുലേറ്ററി അതോറിറ്റിയുടേതാണ് ഈ പഠനങ്ങള്‍. സര്‍വേ നടത്തിയവരില്‍ എട്ടുപേരില്‍ ഒരാള്‍ വീതം നിര്‍ദ്ദേശിക്കപ്പെടാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് മുന്‍പ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തോത് വര്‍ധിച്ച് 25 മുതല്‍ 34 വയസ്സിനിടെ അഞ്ചില്‍ ഒരാള്‍ വിധം (20%) തെറ്റായ രീതിയില്‍ മരുന്നുപയോഗിക്കുന്നു.

നാലില്‍ ഒരാള്‍ വിധം മരുന്നുവിവരങ്ങള്‍ വായിക്കാതെ ഉപയോഗിക്കുന്നവരാണ്. 26 ശതമാനം പേര്‍ക്ക് മരുന്ന് എപ്രകാരം ഉപയോഗിക്കണമെന്ന് അറിയില്ല. മൂന്നില്‍ ഒരാള്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ അറിയാത്തവരാണ് . ഭൂരിഭാഗം ആളുകളും മരുന്നുകളുടെ ഗുണനിലവാരമോ വിവരങ്ങളോ മനസ്സിലാക്കാതെ ആണ് ഉപയോഗിക്കുന്നത്.

മരുന്ന് ഉപയോഗത്തിലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. മരുന്നുകളുടെ അമിത ഉപയോഗവും പാര്‍ശ്വഫലങ്ങളും വ്യക്തമായി ജനങ്ങളില്‍ എത്തിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാതെയുള്ള മരുന്ന് ഉപയോഗം ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: