ബ്രോഡ് ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ യുണിയന്റെ നിര്‍ദ്ദേശം

ഡബ്ലിന്‍ : യൂറോപ്പിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടെലികോം കമ്പനികള്‍ 5ജി കണക്ടിവിറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് ഈ വേഗത വര്‍ദ്ധിപ്പിക്കല്‍. 2020 ടു കൂടെ അയര്‍ലണ്ടില്‍ മുഴുവനായി ബ്രോഡ്ബാന്‍ഡ് കവറേജ് ലഭ്യമാക്കുന്നതിന് ഒരു ഐറിഷ് കമ്പനി അടുത്തവര്‍ഷം കോണ്‍ട്രാക്ടില്‍ ഒപ്പ് വയ്ക്കും.

യൂറോപ്പിലെ ഓരോ സ്ഥലങ്ങളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണമെന്ന് ഡബ്ലിനിലെ ഓഫീസ് പ്രതിനിധി ടിം ഹെയ്സ് അറിയിച്ചു. “ഏറ്റവും വേഗതയുള്ള ബ്രോഡ്ബാന്റ് എത്രയും വേഗത്തില്‍ എല്ലാസ്ഥലത്തും എത്തിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണ പരിശ്രമം നടത്തുന്നുണ്ട്’. ഇതിനായി ഓരോ പ്രദേശങ്ങളിലുമുള്ള കമ്മറ്റികളുമായി കൂടിച്ചേര്‍ന്ന് ഇതുവരെ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ എല്ലാ വീടുകളിലും, ബിസിനസ്സ് സ്ഥാപനങ്ങളിലും ഹൈ സ്പീഡ് ഇന്റര്‍നെറ്റിന്റെ സേവനം ഉറപ്പ് വരുത്താനാകും. നിലവില്‍ 70 ശതമാനം വീടുകളില്‍ 30Mbps വേഗതയില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാണ്.
എ എം

Share this news

Leave a Reply

%d bloggers like this: