അയര്‍ലണ്ടില്‍ പുതിയ ബേബി ബോക്‌സ് പദ്ധതി ആരംഭിച്ചു

ലീമെറിക് : ലീമെറിക്കിലെ യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലില്‍ (UMHL) സൗജന്യ ബേബി ബോക്‌സ് പദ്ധതി ആരംഭിച്ചു. അയര്‍ലണ്ടില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിച്ച് 8 മാസം വരെ ഉപയോഗിക്കാവുന്ന കാര്‍ഡ് ബോര്‍ഡില്‍ വര്‍ണ്ണചിത്രങ്ങള്‍ തീര്‍ത്ത ബേബി ബോക്സാണ് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ തിരിഞ്ഞും മറിഞ്ഞും വീണ് ഉണ്ടാകുന്ന നവജാത ശിശുമരണം അഥവാ ‘സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം (SIDS) ന് തടയിടാനാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കുഷ്യനിട്ട ജലാംശം നിലനില്‍ക്കാത്ത കിടക്കയും കോട്ടണ്‍ തുണിയുമാണ് ബോക്‌സിനുള്ളില്‍ ഉള്ളത്. കൂടാതെ പുതിയ അമ്മമാര്‍ക്ക് വസ്ത്രങ്ങളും, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങളും ബോക്‌സിനുള്ളില്‍ ഉണ്ടാകും.

സ്‌കാന്ഡിനേവിയന്‍ ആശയമായ ബേബി ബോക്‌സ് ഇപ്പോള്‍ യൂറോപ്പില്‍ പരക്കെ പ്രചാരത്തിലുണ്ട്. ശിശുമരണ നിരക്ക് പരമാവധി നിയന്ത്രിക്കുന്ന ഈ പദ്ധതി ഫിന്‍ലാന്‍ഡ്, ബ്രിട്ടന്‍, കാനഡ, യു.എസ്, തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ തന്നെ പ്രചാരത്തിലുണ്ട്. അയര്‍ലന്റിലെ നിലവിലെ ശിശുമരണ നിരക്ക് ആയിരം ജനനത്തില്‍ 3.7 ശതമാനം എന്ന നിലയിലാണ്. ആശുപത്രിയില്‍ ഇതിനോടകം 5000 കുഞ്ഞുങ്ങള്‍ക്ക് ബേബി ബോക്‌സ് നല്‍കിയതായി ഹോസ്പിറ്റല്‍ നഴ്സിങ് ചിഫ് മാര്‍ഗരറ്റ് ഗ്ലിസണ്‍ അറിയിച്ചു. കുട്ടികളെ തൊട്ടിലില്‍ കിടത്തുന്ന പാരമ്പര്യ രീതിയെ കൂട്ടിയിണക്കി ആരോഗ്യവും, സുരക്ഷയും ഉള്‍കൊള്ളുന്ന നൂതന പരിപാടിയാണ് ഇതെന്ന് ആശുപത്രി ഗൈനക്കോളജി മേധാവി ഡോ. മെര്‍ഡിനാറോ അറിയിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: