പാകിസ്ഥാന്റെ കുപ്രചരണങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേജരിവാള്‍:

ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ കുപ്രചാരണവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടേ ഇല്ലാ എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീഡിയോ സന്ദേശത്തിലൂടെ മോദിയോട് അഭ്യര്‍ത്ഥിച്ചു . ഒരു സംഘം വിദേശ മാധ്യമ പ്രവര്‍ത്തകരെ പാകിസ്ഥാനിലേക്ക് വിളിച്ച് വരുത്തി ഇന്ത്യ അക്രമണങ്ങളൊന്നും നടത്തിയിട്ടില്ല എന്ന് പറയുന്നതായും പാകിസ്ഥാന്റെ കുപ്രചരണം വിദേശ മീഡിയ ഏറ്റുപിടിക്കുകയും ചെയ്യുന്നുവെന്നും കേജരിവാള്‍ പറയുന്നുണ്ട്.

പാകിസ്ഥാന്‍ ഭീകര ക്യാംപുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പാകിസ്ഥാന്റെ നുണപ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടി കൊടുക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് മൂന്ന് മിനിട്ടുള്ള വീഡിയോ അവസാനിക്കുന്നത്. പാകിസ്ഥാന്റെ പ്രചരണങ്ങളെ ന്യായികരിച്ചുള്ള വിദേശ വാര്‍ത്ത മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണ്ട് തന്റെ രക്തം തിളയ്ക്കുന്നുവെന്നും കേജരിവാള്‍ പറയുന്നുണ്ട്.

നരേന്ദ്ര മോദിയെ എല്ലായ്പ്പോഴും സ്വാഭാവിക വിമര്‍ശനങ്ങള്‍ക്ക് വിധേമാക്കുന്ന കേജരിവാള്‍ പാകിസ്ഥാനുമായുള്ള വിഷയത്തില്‍ മോഡിയ്ക്ക് പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു. ‘മോദിയുമായി എനിയ്ക്ക് നൂറോളം വ്യത്യാസങ്ങള്‍ ഉണ്ടാകാം എന്നാല്‍ പാകിസ്ഥാനോട് മോഡിയെടുത്ത തീരുമാനത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. – കേജരിവാള്‍ കുട്ടി ചേര്‍ത്തു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ നിഷേധിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയതോടെ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യാ ഗവണ്‍മെന്റ്. ആക്രമണത്തിന്റെ വീഡിയോ ഫൂട്ടേജുകളും ചിത്രങ്ങളും ഡ്രോണുകള്‍ മുഖേന പകര്‍ത്തിയിട്ടുണ്ടെന്ന് ഗവണ്‍മെന്റ്‌റ് ഇതിവൃത്തങ്ങള്‍ അറിയിക്കുന്നു. നേരത്തെ സി എന്‍ എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മീഡിയ സ്രോതസുകള്‍ പാകിസ്ഥാനെ ന്യായികരിച്ച് വാര്‍ത്തകള്‍ ഇട്ടിരുന്നു.


എ എം

Share this news

Leave a Reply

%d bloggers like this: