കിഴക്കന്‍ യൂറോപ്പില്‍ പഠിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ജോലി അറിയില്ലെന്ന ആരോപണത്തില്‍ അന്വേഷണം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട് മെഡിക്കല്‍ കൗണ്‍സില്‍. ഡോ.ശ്രീപതി എന്ന പേരുള്ള തമിഴ് വംശജനായ ഈ ഡോക്ടറെ മുത്തുലിംഗം കാക്കി രാജ് എന്ന പേരിലും അറിയപ്പെടുന്നുണ്ട് . 2012 മുതല്‍ അയര്‍ലണ്ടില്‍ പ്രാക്ടീസ് നടത്തുന്ന ഇയ്യാള്‍ മെഡിക്കല്‍ ബിരുദം നേടിയത് ബള്‍ഗേറിയയില്‍ നിന്നാണ്. ശ്രീപതിയുടെ സൂപ്പര്‍വൈസറായ ഡോ. സിയാറന്‍ കോര്‍കറന്‍ ആണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

രോഗികള്‍ക്ക് മരുന്ന് മാറി എഴുതുക, ഡോസ് കൂട്ടുക എന്നിങ്ങനെ അനവധി ആരോപണങ്ങളാണ് ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. 2013 ല്‍ മരുന്ന് മാറി നല്‍കിയതുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. ആറ് മാസത്തോളം മുള്ളിയിംഗറിലെ കാറ്റില്‍ഡ് ആന്റ് അഡോളസെന്റ് സര്‍വീസില്‍ ജോലിചെയ്ത ഇയാള്‍ സെന്റ് ലോമാന്‍സ് ആശുപത്രിയിലും ജോലിചെയ്തിട്ടുണ്ട്. സുപ്പീരിയറില്‍ നിന്നും നേരിട്ട് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ മാത്രം പ്രവര്‍ത്തനം നടത്തുന്നത് ഇയാള്‍ക്ക്, ഏതൊരു സൈക്കാട്രിസ്റ്റിനും ചെയ്യാന്‍ കഴിയുന്ന നാഡീപരിശോധനപോലും അറിയില്ലെന്നാണ് കൂടെയുള്ള ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ സ്വയമായി ഒന്നും ചെയ്യാന്‍ ഇയ്യാള്‍ക്ക് കഴിവില്ല.

ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഏറെയുള്ള അയര്‍ലണ്ടില്‍ ഇത്തരം വാര്‍ത്തകള്‍ നിരാശ ഉളവാക്കുന്നതാണ്. അയര്‍ലണ്ടില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് പ്രിയമേറുമ്പോള്‍ കുറച്ച് ആളുകള്‍ തരം താഴുന്നത് രോഗികള്‍ക്ക്  ഇന്ത്യന്‍ ഡോക്ടര്‍മാരിലുള്ള വിശ്വാസത്തില്‍ മങ്ങലേല്‍പ്പിക്കും.

 
എ എം

Share this news

Leave a Reply

%d bloggers like this: