ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി ഗുഗിളിന്റെ പിക്‌സല്‍ ഫോണ്‍

ആപ്പിളിനും, സാംസങ്ങിനും വെല്ലുവിളി ഉയര്‍ത്തി ഗുഗിളിന്റെ പ്രീമിയം നിര ഫോണായ പിക്‌സല്‍ അവതരിപ്പിച്ചു. മൊബൈല്‍ ഫോണിന് പുറമേ സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗുഗിള്‍ പുറത്തിറക്കിയ പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ മൊബൈലുകള്‍ സൗകര്യങ്ങള്‍ കൊണ്ടും വിലകൊണ്ടും ആപ്പിളിനോട് കിടപിടിക്കുന്ന തരത്തിലുള്ളതാണ്. ഏറ്റവും നൂതനമായ ആധുനിക സൗകര്യങ്ങളാണ് പിക്‌സല്‍ ഫോണിലുള്ളത്.

https://youtu.be/Rykmwn0SMWU

5 ഇഞ്ച്, 5.5 ഇഞ്ച് എന്നിങ്ങനെ രണ്ട് തരത്തിലുള്ള സ്‌ക്രീന്‍ വലിപ്പമുള്ള പിക്‌സല്‍ ഫോണിന്റെ വില 57,000 രൂപയിലാണ് ആരംഭിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജെന്‍സ് ആധാരമാക്കിയ ‘ഗുഗിള്‍ അസിസ്റ്റന്റ്’ പിക്‌സല്‍ ഫോണിന്റെ മാത്രം സവിശേഷതയാണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏറ്റവും പുതിയ പതിപ്പായ നൗഗത്താണ് പിക്‌സലിലുള്ളത്. 4 ജി ബി റാം, സ്‌നാപ് ഡ്രാഗണ്‍ 821 പ്രോസസ്സര്‍, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, എന്നിങ്ങനെ ആണ് ഈ ഫോണിന്റെ സാങ്കേതിക സവിശേഷതകള്‍.

പരിധിയില്ലാത്ത തരത്തില്‍ ഫയലുകള്‍ ക്ലൗഡ് സ്റ്റോറേജില്‍ സൂക്ഷിക്കാനുള്ള സൗകര്യം പിക്‌സലിലുണ്ടാകും. ഫോണിലെ സ്റ്റോറേജ് നിറയുമ്പോള്‍ ഫോണ്‍ സ്വയമായി ഫയലുകളെ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റും. പൂര്‍ണ്ണമായും ഗുഗിളിന്റെ രൂപകല്പനയോടെ ഇറങ്ങുന്ന പിക്‌സല്‍ ഫോണിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത് എച്. ടി. സി യാണ്. പിക്‌സല്‍ ഫോണിന് പുറമേ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സീറ്റും വൈ ഫൈ റൂട്ടറും കഴിഞ്ഞ ദിവസം ഗുഗിള്‍ പുറത്തിറക്കിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: