സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വിശദാംശങ്ങള്‍ പുറത്ത് വിടുമോ ?

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇന്ത്യന്‍ സൈന്യം. എങ്കിലും ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്നത് ഇന്ത്യയുടെ അവകാശവാദം മാത്രമാണെന്നും ഇതിന് അടിസ്ഥാനമില്ലെന്നുമുള്ള പ്രചാരണങ്ങള്‍ പാകിസ്ഥാന്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ്സ്, ആം ആദ്മി നേതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.പല ബി ജെ പി നേതാക്കളും ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോയും ചിത്രങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ച് എടുത്തിട്ടുള്ളതായി ഗവണ്‍മെന്റ് ഇതിവൃത്തങ്ങള്‍ പറഞ്ഞു.

നൂറോളം തീവ്രവാദികള്‍ ബോര്‍ഡറില്‍ ഇപ്പോഴും ഉണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ വിളിച്ച് ചേര്‍ത്ത ക്യാബിനറ്റ് യോഗത്തില്‍ അറിയിച്ചു.
അതേസമയം ഇന്ത്യ പാകിസ്ഥാന് എതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പിന്തുണച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് രംഗത്തെത്തി. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റെയ്‌സാര്‍ഡ് ഷര്‍നേകി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് വളരുന്ന തീവ്രവാദ സംഘങ്ങളെ നേരിട്ടില്ലെങ്കില്‍ അധികം വൈകാതെ ഇത് യൂറോപ്പിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അഭ്യര്‍ത്ഥിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ എ ബി വി പി പ്രവര്‍ത്തകര്‍ മഷിയേറും ഉണ്ടായി. മഷിയെറിഞ്ഞവര്‍ക്ക് പിന്നീട് അദ്ദേഹം ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: