മലയാളി സംഘാടകരോട് ഞങ്ങളെ കൂടി ഗൗനിക്കേണമേ എന്ന അപേക്ഷയുമായി പണം മുടക്കിയ പ്രേക്ഷകര്‍

 

ഡബ്ലിന്‍: ഈ കഴിഞ്ഞ ദിവസം മലയാളി സംഘടന നടത്തിയ”സംഗീത ഹാസ്യ” സന്ധ്യയ്‌ക്കെതിരേ പ്രേക്ഷകരുടെ രൂക്ഷ വിമര്‍ശനം.ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൈകുഞ്ഞുങ്ങളുമായി എത്തിയ മാതാപിതാക്കളാണത്രേ ഏറെ വലഞ്ഞത്.

സാധാരണ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സംഘാടകര്‍ സൗകര്യങ്ങള്‍ ഒരുക്കാറുണ്ടെങ്കിലും, ഇവിടെ അല്‍പം വെള്ളം പോലും ലഭിക്കുവാന്‍ സാഹചര്യമില്ലായിരുന്നു എന്ന് ഇവിടെ കാണികളായി എത്തിയവര്‍ ആരോപിക്കുന്നു. നജാമോള്‍ നടരാജന്‍ എന്ന മലയാളി യുവതിയാണ് സംഘാടകരുടെ അനാസ്ഥയ്‌ക്കെതിരേ ആദ്യം രംഗത്ത് വന്നത്.ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ ബന്ധപ്പെട്ടവര്‍ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്ത് രക്ഷപെടുവാന്‍ ശ്രമം നടത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് പ്രതിക്ഷേധിച്ചവര്‍ മാധ്യമങ്ങളെ സമീപിച്ചത്.60 രൂപയാണത്രേ ഒരു കുടുംബത്തില്‍ നിന്ന് ടിക്കറ്റ് നിരക്കായി ഈടാക്കിയത്.

സംഘാടകര്‍ ടിക്കറ്റുകള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ചതോടെ ബന്ധങ്ങളുടെ പേരിലാണ് തങ്ങള്‍ ഇവിടെ പരിപാടി കാണാന്‍ എത്തിയത്.മദ്യശാല മാത്രമായിരുന്നു പിന്നീടുണ്ടായിരുന്ന ഏക ആശ്രയം.എന്നാല്‍ തങ്ങളും മനുഷ്യരാണ് എന്ന് നജാ നടരാജന്‍ സംഘാടകരെ ഓര്‍മ്മിപ്പിക്കുന്നു. ഹോട്ടലില്‍ ഉണ്ടായിരുന്ന ചെറിയ റസ്‌റ്റൊറന്റില്‍ ഭക്ഷണം വേണ്ടിവരുമെന്നോ, ആളുകള്‍ ഇത്രയും വന്നേക്കുമെന്നോ നേരത്തെ അറിയിക്കാഞ്ഞതു മൂലം ഇവിടെ നിന്നും കാണികള്‍ക്ക് വെള്ളം പോലും ലഭിച്ചില്ല എന്ന് ഇവര്‍ വ്യക്തമാക്കുന്നു.കുട്ടികള്‍ വിശന്ന് വലഞ്ഞതോടെ പലരും നേരത്തേ തന്നെ സ്ഥലം കാലിയാക്കിയിരുന്നത്രേ.

പരിപാടിയുടെ അവസാനം കാണികളെ സംഘാടകരില്‍ ഒരാള്‍ മൈക്കിലൂടെ അപമാനിച്ചു എന്നും പരുഷമായ വാക്കുകളില്‍ പ്രഖ്യാപനങ്ങള്‍ നടന്നി എന്നും ഇവര്‍ ആരോപിക്കുന്നു.ആളുകള്‍ ഹാള്‍ വിട്ട് പോകുവാന്‍ വൈകിയതോടെയായിരുന്നു മോശമായ ഭാഷയില്‍ സംസാരിച്ചതെന്ന് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് തങ്ങള്‍ ഒരു വിലയും നല്‍കുന്നില്ല എന്ന് സംഘാടകരില്‍ ഒരാള്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചു.

 

Share this news

Leave a Reply

%d bloggers like this: