ലോകത്തെ ഏറ്റവും മികച്ച തീരപ്രദേശങ്ങളില്‍ കോര്‍ക്കിലെ തീരപ്രദേശവും

ലോകത്തിലെ അത്യാകര്‍ഷകമായ 10 തീരപ്രദേശങ്ങളില്‍ കോര്‍ക്കിലെ ഇഞ്ചിഡോണി ബീച്ചും. ദുബായിലെ തീരപ്രദേശമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പിന്നില്‍ യു കെ യിലെ ബ്‌ളാക്ക് പൂളും ഉണ്ട്. പ്രമുഖ സഞ്ചാരിയും ബ്ലോഗറുമായ ലൈല സ്വാനിന്റെ നേതൃത്വത്തിലാണ് ലോകത്തെ മനോഹരമായ ബീച്ചുകളുടെ പട്ടിക തയ്യാറാക്കിയത്.

കോര്‍ക്കിലെ തെക്കന്‍ മേഖലയിലുള്ള ഇഞ്ചിഡോണി ബീച്ച് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ഗോവ ബീച്ച്, ആസ്‌ട്രേലിയയിലെ വൈറ്റ് ഹെവന്‍ അയര്‍ലന്‍ഡ് എന്നിവയെ പിന്തള്ളിയാണ് കോര്‍ക്ക് ആദ്യ അഞ്ചില്‍ ഇടം പിടിച്ചത്.

വിവിധമായ മാനദണ്ഡങ്ങളാണ് ആകര്‍ഷകമായ തീരപ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഉപയോഗിച്ചത്. അന്തരീക്ഷത്തിന്റെ സ്വച്ഛത, സമുദ്രത്തിന്റെ നിറം, തീര മണലിന്റെ നിലവാരം, കൂടാതെ സഞ്ചാരികളെ എത്രത്തോളം ഈ ബീച്ചുകള്‍ ആകര്‍ഷിക്കുന്നു, എന്നീ കാര്യങ്ങളെ ആശ്രയിച്ചാണ് പട്ടിക രൂപപ്പെടുത്തിയത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: