ഗാര്‍ഡകളുടെ പണി മുടക്ക് രണ്ടാം ദിവസത്തിലേക്ക്

വേതന നിരക്കുകളിലുള്ള വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗാര്‍ഡകള്‍ നടത്തുന്ന സമരം രണ്ടാമത്തെ ദിവസത്തിലേക്ക്. അസോസോയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജെന്റ്‌സ് & ഇന്‍സ്പെക്ടേഴ്സ് (AGSI) യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരം രാവിലെ 7 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ്. യും ഗവണ്‍മെന്റും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് AGSI അറിയിച്ചു. പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗാര്‍ഡകള്‍ സമരം നടത്തുന്നത്. വേതന നിരക്ക് 16.5 ശതമാനം വര്‍ധിപ്പിക്കുക, നേരിട്ടുള്ള ശമ്പളം ലഭ്യമാക്കുക, യൂറോപ്യന്‍ യൂണിയന്റെ 2014 ലെ സോഷ്യല്‍ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുക.

സെര്‍ജന്റുമാരും , ഇന്‍സ്‌പെക്ടര്‍മാരും പണിമുടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. അടുത്തമാസം 1,18,25 എന്നീ തീയതികളിലും തുടര്‍ സമരങ്ങള്‍ നടത്താന്‍ AGSI ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: