നന്മയുടെ വെളിച്ചം വിതറി ഇന്ന് ദീവാപാവലി

ഇന്ന് ദീപാവലി. ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസ പെരുമയില്‍ നാടും നഗരവും ദീപാവലി ആഘോഷിക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ചിരാതുകളില്‍ ദീപങ്ങളുടെ നിറയൊരുക്കിയും മധുര പലഹാരനാല്‍ വിതരണം ചെയ്തും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍.

തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുക. ദീപാവലിയെക്കുറിച്ച് ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പതിനാല് വര്‍ഷത്തെ വന വാസത്തിനു ശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റുവെന്നതാണ് അതിലൊന്ന്. നരകാസുര വധത്തിനു ശേഷം തിരിച്ചെത്തിയ ശ്രീകൃഷ്ണനെ ദീപങ്ങളാല്‍ സ്വീകരിച്ചതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്ന് മറ്റൊരൈതിഹ്യം. ദീപാവലിയെ കുറിച്ചുള്ള എല്ലാ കഥകളും പറയുന്നത് തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ കുറിച്ചാണ്.

എല്ലാ മനുഷ്യര്‍ക്കും നന്മയുടെ പുതുവെളിച്ചം നല്‍കാന്‍ ഒരു ദീപാവലി കൂടി എത്തുകയാണ്. ഉള്ളിലുള്ള സ്‌നേഹമെന്ന വിലക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തിച്ചും നമുക്കൊന്നായി ഒരു മനസ്സോടെ കൊണ്ടാടാം… ഏവര്‍ക്കും ഐശ്വര്യ പൂര്‍ണ്ണമായ ദീപാവലി ആശംസകള്‍.
എ എം

Share this news

Leave a Reply

%d bloggers like this: